കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോചിതനായാലും പിള്ള ആശുപത്രിയില്‍ തുടരും

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള നവംബര്‍ 1ന് ചൊവ്വാഴ്ച ജയില്‍മോചിതനാകുമെങ്കിലും കുറച്ചുനാള്‍കൂടി ആശുപത്രിയിലെ ചികിത്സ തുടര്‍ന്നേയ്ക്കും.

അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാകും ആശുപത്രി ചികില്‍സ എത്ര നാള്‍ കൂടി തുടരണമെന്നു തീരുമാനിക്കുകയെന്നാണ് സൂചന. പിള്ളയ്ക്കു ഗുരുതര രോഗങ്ങളുണ്ടെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ അഞ്ചിനാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസ്ലൈപിഡീമിയ, ഹീമോക്രൊമറ്റോസിസ് വിത്ത് ക്രോണിക് ലിവര്‍ ഡിസീസസ്, ഡയബെറ്റിസ് മെലിറ്റസ്, ഹയാറ്റസ് ഹെര്‍ണിയ വിത്ത് ഗാസ്‌ട്രോ ഈസോഫേജിയല്‍ റിഫ്‌ളക്‌സ് ഡിസീസ്, സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, അഡ്വാന്‍സ്ഡ് കണക്ഷന്‍ സിറ്റം ഡിസോര്‍ഡര്‍, റൈറ്റ് ബണ്ടില്‍ ബ്രാഞ്ച് ബ്‌ളോക്ക് വിത്ത് പ്രിമെച്വര്‍ വെന്‍ട്രിക്കുലാര്‍ കണ്‍ട്രാക്ഷന്‍സ്, ഡയബറ്റിക്കല്‍ പെരിഫെറല്‍ ന്യൂറോപ്പതി എന്നീ അസുഖങ്ങള്‍ പിള്ളയ്ക്കുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്.

ചികിത്സയ്ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജയില്‍ നിയമങ്ങള്‍ പിള്ളയുടെ കാര്യത്തില്‍ ലംഘിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്. ഇത്തരം ഒട്ടേറെ വിവാദങ്ങള്‍ക്കിടെയാണ് പിള്ളയ്ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്ത്മാക്കിയിട്ടുണ്ട്.

English summary
Former Minister Balakrishna Pillai to continue in hospital where he is under treatment now. Pillai will be released from the punishment today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X