കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനം

  • By Lakshmi
Google Oneindia Malayalam News

ഡെറാഡൂണ്‍: ജാതി സംവരണവും വര്‍ഗീയലഹളയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലുണ്ടായ ബഹളത്തിനിടെ എംഎഎല്‍യ്ക്ക് നിയമസഭയില്‍ മര്‍ദ്ദനം. ഉത്തരാഖണ്ഡ് മന്ത്രിസഭയിലാണ് ബോക്‌സിങ് റിങ്ങിന് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രാന്തി ദള്‍ അംഗത്തെയാണ് കോണ്‍ഗ്രസ്, ബിഎസ്പി അംഗങ്ങള്‍ ചേര്‍ന്ന് ആക്രമിച്ചത്. ചൊവ്വാഴ്ചയായിരുന്നു സഭ സംഘര്‍ഷഭരിതമായത്.

ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച മദന്‍ കൗശിക് കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അംഗം ഖാസി നിസാമുദ്ദീന്റെ കയ്യിലെ പ്ലക്കാര്‍ഡ് ക്രാന്തി ദള്‍ അംഗം ഓം ഗോപാല്‍ റാവത്ത് തട്ടിപ്പറിച്ചതിനെതുടര്‍ന്നു കോണ്‍ഗ്രസ്, ബിഎസ്പി അംഗങ്ങള്‍ റാവത്തിനടുത്തേക്കു കുതിക്കുകയായിരുന്നു. 15 മിനിറ്റു നീണ്ട സംഘര്‍ഷത്തിനൊടുവില്‍ സഭ നിര്‍ത്തിവച്ചു.

ഒരുകൂട്ടം എംഎല്‍എമാര്‍ സഭയുടെ നടത്തുളത്തിലിറങ്ങി രംഗം കൂടുതല്‍ വഷളാക്കുകയായിരുന്നു. രുദ്രാപൂരിലുണ്ടായ വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നതതല അന്വേഷണം നടത്തണമെന്ന് സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ ആവശ്യം നിഷേധിച്ചു.

നാലുപേര്‍ കൊല്ലപ്പെട്ട രുദ്രാപൂര വര്‍ഗീയലഹള ഒക്ടോബര്‍ 2നാണ് ഉണ്ടായത്. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നുള്ള ആവശ്യം സര്‍ക്കാര്‍ നേരത്തേ തന്നെ തള്ളിയിരുന്നു.

English summary
The Uttarakhand Assembly turned into a boxing ring on Tuesday as two MLAs traded blows after heated exchange over the recent communal violence in Rudrapur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X