കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാരപൊലീസ് വീണ്ടും; ദമ്പതികള്‍ക്ക് മര്‍ദ്ദനം

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ആളുകള്‍ സദാചാരപൊലീസ് ചമയുന്നു. ഇത്തവണ കോട്ടയത്തെ ചുങ്കത്താണ് സദാചാരപൊലീസ് ചമഞ്ഞ് ആളുകളുടെ വിളയാട്ടം നടന്നത്. ചുങ്കത്ത് കാര്‍ നിര്‍ത്തിയിട്ട് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഭാഷകനെയും ഭാര്യയെയും ഇവര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ ദമ്പതികള്‍ ആശുപത്രിയിലാണ്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്കാണ് സംഭവം. ഒളശ്ശ സ്വദേശി കളപ്പുരയ്ക്കല്‍ അഡ്വക്കേറ്റ് വിനു ജേക്കബ്(38), ഭാര്യ സിബി(36) എന്നിവരെയാണ് മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാറില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് യുവാക്കള്‍ കാില്‍ നിന്നും പിടിച്ചിറക്കി ഇവരെ മര്‍ദ്ദിച്ചത്. ചാലുകുന്ന് മുതല്‍ യുവാക്കള്‍ ബൈക്കില്‍ കാറിനെ പിന്തുടരുകയായിരുന്നുവത്രേ.

ഇതിനിടെ അഭിഭാഷകന്‍ ചുങ്കത്ത് കാര്‍ നിര്‍ത്തി, തുടര്‍ന്ന് മൊബൈലില്‍ സംസാരിച്ചു. ഇതോടെ സദാചാരപൊലീസ് ചമഞ്ഞെത്തിയ യുവാക്കള്‍ക്ക് സംശയം വര്‍ധിച്ചു.

സംസാരം നിര്‍ത്തി അഭിഭാഷകന്‍ യാത്ര തുടര്‍ന്നപ്പോള്‍ ഇവര്‍ വീണ്ടും കാറിനെ പിന്തുടര്‍ന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി അഭിഭാഷകനെയും ഭാര്യയെയും അസഭ്യംപറയുകയും മര്‍ദിക്കുകയും ചെയ്തു.

തുടര്‍ന്ന് കാര്‍ തല്ലിത്തകര്‍ത്തു. പോലീസെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് അറിയുന്നത്. ഇതോടെ യുവാക്കള്‍ കുരുക്കിലായി. തകര്‍ത്ത കാര്‍ കോട്ടയം വെസ്റ്റ്‌പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചുങ്കം ഭാഗത്തുള്ള ആറ് യുവാക്കളാണ് മര്‍ദ്ദിക്കാന്‍ എത്തിയതെന്ന് അഭിഭാഷകന്‍ പോലീസിന് മൊഴിനല്‍കി. പോലീസെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു.

ഇതിന് മുന്പ് കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കൊച്ചിയില്‍ തെസ്നി ബാനു എന്ന യുവതിയ്ക്കുനേരെയുണ്ടായ കയ്യേറ്റം വലിയ വിവാദവും ചര്‍ച്ചയുമായി മാറിയിരുന്നു. അന്ന് ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
A group of youths who acted as moral police attacked a couple aglleged that they are doing some immoral activities. Couple hospitalised and police registered a case against youths,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X