കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റ് കഥകളുമായി 'ട്വിറ്റര്‍ സ്‌റ്റോറി'

Google Oneindia Malayalam News

Twitterteam
ഈ ലോകം എത്ര ചെറുതായി കൊണ്ടിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മൈക്രബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ട്വീറ്റ് സ്‌റ്റോറികളുമായി രംഗത്ത്. stories.twitter.com എന്ന അഡ്രസ്സില്‍ പോയാല്‍ ഹൃദയസ്പര്‍ശിയായ ഒട്ടേറെ കഥകള്‍ വായിക്കാം.

ട്വീറ്റിലൂടെ അമ്മയുടെ ഉടമസ്ഥതയിലുള്ള ബുക്‌ഷോപ്പ് രക്ഷിച്ച യുവാവിന്റെ അനുഭവം, ശബ്ദം നഷ്ടമായപ്പോള്‍ പുതിയ ശബ്ദമായി ട്വിറ്റര്‍ മാറിയത് വിശദീകരിക്കുന്ന സിനിമാ നിരൂപകന്‍ റോജര്‍ എബേര്‍ട്ട്, I need a Kidney എന്ന ഒരൊറ്റ ട്വീറ്റിലൂടെ കിഡ്‌നി തന്നെ ലഭിച്ച ഭാഗ്യവാന്റെ കഥ. 140 അക്ഷരങ്ങളിലൂടെ പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ 100നും 150നും ഇടയിലുള്ള വാക്കുകളിലൂടെ പറയാനുള്ള അവസരമാണ് ട്വിറ്റര്‍ സ്റ്റോറീസ് ഒരുക്കുന്നത്.

കഴിഞ്ഞ ആഗസ്ത് മാസത്തില്‍ തന്നെ ഇത്തരമൊരു പ്രൊജക്ടിനെ കുറിച്ച് ട്വിറ്റര്‍ സൂചന നല്‍കിയിരുന്നു. ട്വിറ്റര്‍ ടെയ്ല്‍സ് എന്ന പേരിട്ടിരുന്ന ഈ സെക്ഷനില്‍ തീര്‍ത്തും നൂതനവും രസകരവുമായ രീതിയില്‍ ട്വീറ്റ് ചെയ്യുന്നവരുടെ കഥകളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

കഥകള്‍ ഈ സെക്ഷനില്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയാണ് വേണ്ടത്. അതേ സമയം ട്വിറ്റര്‍ സ്‌റ്റോറികള്‍ ട്വീറ്റ് ചെയ്ത് നല്‍കാന്‍ സാധിക്കും. പ്രസിദ്ധീകരണ യോഗ്യമാണെങ്കില്‍ ഒന്നാം പേജിലുള്ള 20 സ്റ്റോറികളില്‍ ഒന്ന് നിങ്ങളുടെതായിരിക്കും.

English summary
Twitter has launched a new section of its website called Twitter Tales, a collection of “examples of great Twitter use
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X