ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നു

കുറ്റക്കാരനാണന്ന വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂരും ഗോവിന്ദച്ചാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച വിയ്യൂര്‍ സബ്ജയിലില്‍ ചെന്നാണ് അഭിഭാഷകന്‍ പ്രതിയെ കണ്ടത്.
കീഴ്‌ക്കോടതിയുടെ വിധിയെന്തുതന്നെയായാലും മേല്‍ക്കോടതിയില്‍ വിശ്വാസമുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു പിന്നീട് പറഞ്ഞു. ഇതിനിടെ കേസില്‍ വിരലടയാളവിദഗ്ധരെ വെള്ളിയാഴ്ച വിസ്തരിക്കും.
ഗോവിന്ദച്ചാമി കൊടുംകുറ്റവാളിയാണെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിരലടയാള വിദഗ്ധര്‍ തെളിവു നല്‍കും. രാജ, രമേശന്‍, കൃഷ്ണ തുടങ്ങി വിവിധ പേരുകളില്‍ അക്രമം, മോഷണം, സ്ത്രീപീഡനം എന്നിവയ്ക്ക് തമിഴ്‌നാട്ടില്‍ ഗോവിന്ദച്ചാമി ശിക്ഷയനുഭവിച്ചിട്ടുണ്ട്.
ഇതെല്ലാം ഒരാളാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാകും വിരലടയാള വിദഗ്ധര്‍ ഹാജരാക്കുക. ഇതു സംബന്ധിച്ച രേഖകള്‍ പ്രോസിക്യൂഷന്‍ നേരത്തെ ഹാജരാക്കിയിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പാക്കാനാണ് വിരലടയാളവിദഗ്ധരെ വിസ്തരിക്കുന്നത്.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ചയാണ് വിധിച്ചത്. വിരലടയാള വിദഗ്ധരെ വിസ്തരിച്ചുകഴിഞ്ഞാല്‍ വിധിച്ചിരുന്നു. പ്രതിക്കു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് വാദപ്രതിവാദമുണ്ടാകും. ഇതിന് ശേഷമാകും ശിക്ഷ വിധിക്കുക. ഇത് അധികം വൈകില്ലെന്നാണ് സൂചന.
തീവണ്ടികള്‍ കേന്ദ്രീകരിച്ച് അക്രമവും കവര്‍ച്ചയുംസ്ഥിരമായി നടത്തിവന്നയാളാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായിട്ടുണ്ട്. എട്ട് കേസുകളില്‍ ശിക്ഷയനുഭവിച്ച ഗോവിന്ദച്ചാമി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് വന്‍തുകയുടെ ബാങ്ക് നിക്ഷേപമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ച് വരുകയാണ്.












Click it and Unblock the Notifications