ക്യൂബയില്‍ സ്വന്തമായി വീട് വാങ്ങാം

സ്വകാര്യ സ്വത്തിന് അനുമതി നല്‍കുമെങ്കിലും വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന വീടുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. നേരത്തെയും ക്യൂബക്കാര്‍ വീടുകള്‍ വിറ്റിരുന്നുവെങ്കിലും അതിന് നിയമസാധുതയുണ്ടായിരുന്നില്ല. പണം കൈമാറുന്നത് അതീവ രഹസ്യമായി ആയിരുന്നുതാനും.
1959ല്‍ ക്യൂബന്‍ വിപ്‌ളവത്തിലൂടെ നിലവില്‍വന്ന കമ്യൂണിസ്റ്റ് സമ്പ്രദായത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ ഏപ്രിലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനമെടുത്തത്.
കാറുകള്‍ വാങ്ങാനും വില്‍ക്കാനും ജനങ്ങള്‍ക്ക് അനുവാദം നല്‍കിയതിനു പിന്നാലെയാണ് ഭവനരംഗത്തും പരിഷ്‌കാരം വരുന്നത.
എന്നാല്‍ ഇപ്പോഴും പുതിയ കാര്‍ വാങ്ങണമെങ്കില്‍ വിദേശിയോ അല്ലെങ്കില്‍ ഡോക്ടര്‍മാര്‍, അത്‌ലിറ്റുകള്‍, കലാകാരന്മാര്‍ പോലുള്ള പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ടവരോ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്.












Click it and Unblock the Notifications