ലണ്ടന്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെ കാണാനായി സെര്‍ബിയയിലെത്തിയ ബ്രിട്ടീഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുപ്പത്തിയെട്ടുകാരിയായ യുവതിയാണ് സെര്‍ബിയയിലെ പടിഞ്ഞാറന്‍ നഗരമായ ലോസിന്‍കയില്‍ വച്ച് പീഡിപ്പിയ്ക്കപ്പെട്ടത്.
കാമുകനെ കാണാന്‍ സാധിയ്ക്കാതെ നിരാശയായ ഇവരെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ തന്നെ പീഡിപ്പിച്ചവരുടെ ചിത്രങ്ങള്‍ യുവതി മൊബൈലില്‍ രഹസ്യമായി പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 25കാരന്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സെര്‍ബിയന്‍ പൊലീസ് അറിയിച്ചു.
A WOMAN who flew to Serbia to see a man she met on Facebook was gang-raped after he failed to show. The 38-year-old British victim had arranged to see her blind date in the western town of Lozinca