Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവധം: ഒറ്റികൊടുത്ത നദീമിനെ വെട്ടിക്കൊന്നു

Gujarat
അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ നദീം സയിദിനെ അജ്ഞാതസംഘം പട്ടാപ്പകല്‍ കുത്തികൊന്നു. 28ഓളം കുത്തേറ്റ നദീമിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരാവകാശ പ്രവര്‍ത്തകനായും പോലിസിന്റെ ഒറ്റുകാരനായും പ്രവര്‍ത്തിക്കുകയായിരുന്നു കോണ്‍ഗ്രസ് അംഗം കൂടിയായ നദീം.

മുസ്‌ലിം ഭൂരിപക്ഷമുള്ള ജുഹാപുരയിലെ വീട്ടില്‍ നിന്നും രാവിലെ പത്രംവാങ്ങാനായി പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. സാക്ഷികള്‍ നല്‍കുന്ന മൊഴിയനുസരിച്ച് പ്രദേശത്തെ ഇറച്ചിവെട്ടുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

നരോദ പാട്യ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ കൈമാറിയതിനാല്‍ നദീമിനെതിരേ വധഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നരോദ പാട്യ കേസുമായി ബന്ധപ്പെട്ട കാരണങ്ങളല്ല നദീമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് ഉറപ്പിച്ചു പറയുന്നു.

ഗോവധം തടയാനായി ജുഹാപുരയിലെത്തിയ പോലിസ് ജീപ്പ് കത്തിച്ച ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ 29നു നടന്ന ഈ സംഭവത്തില്‍ നദീം ഒറ്റുകാരനായി പ്രവര്‍ത്തിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. ഗോവധം നടക്കുന്ന വിവരം നദീമാണ് പോലിസിനെ അറിയിച്ചതെന്ന് ആരോപിച്ച് ഒരു സംഘം അദ്ദേഹത്തിനെതിരേ തിരിഞ്ഞിരുന്നതു വാര്‍ത്തയായിരുന്നു. ഗുജറാത്തില്‍ ഗോവധം പരിപൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

2002 ഫെബ്രുവരി 28നു നടന്ന നരോദ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയുടെ മൊബൈല്‍ ഫോണ്‍ നദീം തെളിവായി അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. ഈ മൊഴിമാറ്റാന്‍ വേണ്ടി മെഹ്ബൂബ് സീനിയര്‍ അടക്കമുള്ള ഗുണ്ടാ തലവന്മാര്‍ നിരവധി തവണ നദീമിനെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.
ഈ കേസില്‍ സാക്ഷിമൊഴി നല്‍കി കഴിഞ്ഞതിനാല്‍ കേസില്‍ ഉള്‍പ്പെട്ട മുന്‍ സംസ്ഥാനമന്ത്രി മായാ കോടാനിയോ വിശ്വഹിന്ദ് പരിഷത്ത് നേതാവ് ജയദീപ് പട്ടേലോ കൊലപാതകത്തിനു പിന്നിലുണ്ടെന്ന് സംശയിക്കാനാവില്ലെന്ന് നദീമിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കൂടാതെ മായ ഇപ്പോള്‍ ജയിലിലാണ്.

ന്യായമായും അറവുശാലകളുടെ ഉടമകള്‍ തന്നെയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ദിവസം പോലിസ് ജീപ്പ് കത്തിച്ചകേസില്‍ പിടിയിലായവരല്ല യഥാര്‍ഥ പ്രതികളെന്ന് നദീം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനുള്ള പ്രതികാര നടപടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+