Get Updates
Get notified of breaking news, exclusive insights, and must-see stories!

കേജ്‌രിവാളിന് കരിങ്കൊടി

Arvind Kejriwal
നാഗ്പൂര്‍: അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്രിവാളിനെതിരേ വീണ്ടും പ്രതിഷേധം. കെജ്രിവാളിനെ കരിങ്കൊടികാട്ടിയവരും ഹസാരെ അനുകൂലികളും നാഗ്പുരില്‍ ഏറ്റുമുട്ടി.

നാഗ്പുരില്‍ ഒരു പൊതുപരിപാടിക്കിടെ ഖണ്ഡാനത് എന്ന പ്രാദേശിക സംഘടനയുടെ പ്രവര്‍ത്തകരാണു കെജ്രിവാളിനെ കരങ്കൊടി കാട്ടിയത്. പ്രസംഗത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം നടത്തിയ കെജ്രിവാളിനെ അവര്‍ കൂക്കിവിളിച്ചു. ബിജെപിയുടെ പിണിയാളെന്നാരോപിച്ച പ്രതിഷേധക്കാര്‍ കെജ്രിവാളിനെ ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി.

ഇതിനെതിരേ ഹസാരെ അനുകൂലികള്‍ രംഗ ത്തെത്തിയതോടെ സമ്മേളനസ്ഥലം സംഘര്‍ഷബാധിതമായി. സമ്മേളന ഹാളിനു പുറത്തേക്കിറങ്ങിയ അവര്‍ ഖണ്ഡാനത് പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പൊലീസ് ഇടപെടലിനെത്തുടര്‍ന്നു സംഘര്‍ഷം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേരെജയിലിലടച്ചതായി പൊലീസ് പറഞ്ഞു.

ഒക്ടോബറില്‍ ലക്‌നൗവിലെ പൊതു പരിപാടിക്കിടെ കെജ്രിവാളിനു നേരെ ഒരാള്‍ ചെരുപ്പെറിഞ്ഞിരുന്നു. അതിനിടെ, ഹസാരെ സംഘാംഗങ്ങളുടെ ഫോണ്‍ കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തുകയാണെന്നു കെജ്രിവാള്‍ ആരോപിച്ചു. ടീം അണ്ണാ ഹസാരേ രാജ്യസുരക്ഷയ്ക്കു വെ ല്ലിവിളിയാണോയെന്നു സര്‍ക്കാര്‍ വ്യ ക്തമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+