കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ ജന്മദിനം ആഘോഷിക്കരുതെന്ന്

  • By Lakshmi
Google Oneindia Malayalam News

Islamic Prayer
മുസാഫര്‍നഗര്‍: ജന്മദിനാഘോഷങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്നും അത് ശരീയത്ത് നിയമങ്ങള്‍ക്കെതിരാണെന്നും ഇസ്ലാം പണ്ഡിതഭയായ ദാറുള്‍ ഉലൂം ദിയോബന്ദ്.

ജന്മദിനാഘോഷങ്ങള്‍ ഇസ്ലാം വിരുദ്ധവും പാശ്ചാത്യ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും പുറത്തിറക്കിയ ഫത്‌വയില്‍ പറയുന്നു.

മുസ്ലിംകള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ ജന്മദിനാഘോഷച്ചടങ്ങുകള്‍ പിന്തുടരാന്‍ പാടില്ല. ഇത് ശരീയത്ത് നിയമത്തിനു വിരുദ്ധമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷിക ദിനം പോലും ആരും ആഘോഷിക്കാറില്ല-ഫത്‌വയില്‍ പറയുന്നു.

ജന്മദിനാഘോഷങ്ങള്‍ ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമാണോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥി ദിയോബന്ദ് പണ്ഡിതസഭയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ മൗലാനാ അബ്ദുള്‍ കാസിം നുമാനി ഫത്‌വ പുറപ്പെടുവിച്ചത്.

അലിഗഡ് സര്‍വകലാശാല സ്ഥാപകനായ സര്‍ സയീദ് അഹമ്മദ് ഖാന്റെ ജന്മദിനാഘോഷത്തെക്കുറിച്ചാണ് വിദ്യാര്‍ഥി സംശയം ഉന്നയിച്ചത്. ഹിന്ദുക്കളുടെ വികാരം മാനിച്ച് ബക്രീദ് ആഘോഷവേളയില്‍ ഗോവധം ഒഴിവാക്കാന്‍ ദിയോബന്ദ് അഭ്യര്‍ഥിച്ചു.

English summary
Darul Uloom Deoband has advised Muslims against celebrating birthdays, contending in a fatwa that Islam does not permit such a practice which is a "tradition of western countries"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X