ജയില്‍ മോചനം; പിന്നാലെ പിള്ളക്ക് ആശുപത്രി മോചനം

ആശുപത്രി വിടുമെങ്കിലും സ്വദേശമായ കൊട്ടാരക്കരയ്ക്ക് തത്കാലം പേകേണ്ടെന്നാണ് യുഡിഎഫ് നേതാവിന്റെ തീരുമാനം. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് താമസിയ്ക്കാനാണ് പിള്ള ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഏഴോളം മാരകരോഗങ്ങളുണ്ടെന്ന് പറഞ്ഞാണ് പിള്ളയെ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അതേസമയം പിള്ളയുടെ മോചനത്തിനെതിരെയുള്ള നിയമനടപടികളുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുന്നോട്ടുപോവുകയാണ്. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ചയാണ് പരിഗണിയ്ക്കുന്നത്. ഇതിന് പുറമെ ബാലകൃഷ്ണപിള്ളയ്ക്ക് കേരളപിറവിദിനത്തില്‍ ജയില്‍മോചനം നല്‍കിയ സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.
തടവുകാരെ വിട്ടയക്കാനുള്ള ഉത്തരവ്, ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍ മോചനം നല്‍കിയതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ് കത്ത് നല്‍കിയത്.
നല്ല നടപ്പ് പരിഗണിച്ചാണ് സാധാരണഗതിയില്‍ ശിക്ഷാഇളവ് നല്‍കാറുള്ളത്. എന്നാ!ല്‍ തടവില്‍ കഴിയവെ ജയില്‍ചട്ടം ലംഘിച്ച് പിള്ള ഫോണ്‍വിളിച്ചത് വ്യക്തമായിരുന്നു. ഇതിന് നാല് ദിവസം അധികശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് പിള്ളയ്ക്ക് ജയില്‍മോചനം നല്‍കിയതെന്നും വി എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications