Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുംഭന്‍ വിളി: ജയരാജന് 6 മാസം തടവ്

MV Jayarajan
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സിപിഎം നേതാവ് എംവി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിയ്ക്കണം. ജസ്റ്റിസുമാരായ വി രാംകുമാര്‍, പിക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കടുത്ത ശിക്ഷ വിധിച്ചത്.

കോടതിയലക്ഷ്യക്കേസിലെ പരമാവധി ശിക്ഷയാണ് ഹൈക്കോടതി ജയരാജന് നല്‍കിയിരിക്കുന്നത്. 200 പേജ് വരുന്ന വിധിന്യായമാണ് കോടതി തയാറാക്കിയത്. ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല, വിധിന്യായത്തിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. വാദത്തിനിടെ ജയരാജനെയും സിപിഎമ്മിനെയും ഭയമുണ്ടോയെന്ന തരത്തിലുള്ള ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ഇതാദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത്. ഇതിന് മുമ്പ് ഇന്ത്യന്‍ കോടതികളൊന്നും രാഷ്ട്രീയനേതാക്കള്‍ക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസുകളില്‍ കടുത്ത ശിക്ഷ പ്രഖ്യാപിയ്ക്കാറില്ല.

കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ സി.പി.എം നേതാവാണ് എം.വി ജയരാജന്‍. ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരായ കേസില്‍ ഒടുവില്‍ സുപ്രീംകോടതിയില്‍ ഒരു രൂപ പിഴയൊടുക്കി നടപടി അവസാനിച്ചു. പാലോളി മുഹമ്മദ് കുട്ടിക്കെതിരായ കേസില്‍ അദ്ദേഹം നിരുപാധികം മാപ്പ് അപേക്ഷ നല്‍കിയാണ് ശിക്ഷാ നടപടിയില്‍ നിന്നും ഒഴിവായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+