29 മൃതദേഹങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചയാള്‍ പിടിയില്‍

ശവശരീരങ്ങള്‍ കേടാവാതിരിക്കാനുള്ള എല്ലാ പ്രക്രിയകളും ചെയ്തിട്ടുണ്ട്. മനോഹരമായ വസ്ത്രങ്ങളണിയിച്ച് കളിപ്പാവകളെ പോലെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ അടുക്കിവച്ചിരിക്കുന്ന രീതിയിലാണ് ഇവ കണ്ടെത്തിയത്.
കല്ലറകളുടെ ഫലകങ്ങള്‍ക്കടിയിലെ ചരിത്രം തിരയുകയാണ് മോസ്‌കിന്റെ പ്രിയപ്പെട്ട വിനോദം. അതിന്റെ ഭാഗമായി തന്നെ അവിടെ നിന്ന് 'മോഷ്ടിച്ചു'കൊണ്ടുവന്നതായിരിക്കും ഈ ശരീരങ്ങള്‍ എന്നാണ് പോലിസിന്റെ നിഗമനം.
മരിച്ചവരെ കുറിച്ചും സെമിത്തേരിയെ കുറിച്ചും നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ഭാഷാപണ്ഡിതന്‍ കൂടിയാണ് ഇദ്ദേഹം. 13 വിദേശഭാഷകളില്‍ സംസാരിക്കാന്‍ കഴിയുന്ന ഇയാള്‍ പലപ്പോഴും അരക്കിറുക്കനെ പോലെയാണ് പെരുമാറാറുള്ളത്.
ഇതുവരെ 752 ഓളം സെമിത്തേരികളില്‍ ഗവേഷണം നടത്തിയ മോസ്‌കിന്‍ ഒരു ദിവസം ചിലപ്പോള്‍ 30 കിലോമീറ്ററിലധികം കാല്‍ നടയായി സഞ്ചരിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications