വാളകം മോഷണം: നാലുപേര്‍ അറസ്റ്റില്‍

arrest
കൊല്ലം: പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാളകത്തെ അധ്യാപകന്‍ കൃഷ്ണകുമാറിന്റേയും മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ കുടുംബ വീട്ടിലും മോഷണം നടത്തിയ സംഘത്തിലെ നാലുപേര്‍ പൊലീസ് പിടിയിലായി.

പെരുമ്പുഴ സെറ്റില്‍മെന്റ് കോളനിയില്‍ നടരാജന്റെ മകന്‍ സത്യന്‍ എന്നു വിളിയ്ക്കുന്ന രതീഷ്(23) പെരുമ്പുഴ പാലവിള വീട്ടില്‍ ചന്ദ്രബാബുവിന്റെ മകന്‍ ആദര്‍ശ്(18) പെരുമ്പുഴ സെറ്റില്‍മെന്റ് കോളനി നിവാസിയായ രണ്ടു പേര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിയിലായത്. ഇവരില്‍ രണ്ടു പേര്‍ പതിനാറും പതിനേഴും വയസ്സുള്ളവരാണ്. മോഷണത്തിന് ശേഷം ഇവര്‍ വീട്ടിലെ സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി 11.45ഓടെയാണ് പെരിനാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ മോഷ്ടാക്കളാണെന്ന വിവരം പുറത്തായത്. പകല്‍ ഓട്ടോയിലെത്തി വീടു കണ്ടുവയ്ക്കുന്ന ഇവര്‍ രാത്രിയാണ് മോഷണം നടത്തിയിരുന്നത്. ഒറ്റയക്ക് താമസിയ്ക്കുന്ന സ്ത്രീകളെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കണ്ടെടുത്തിട്ടുണ്ട്.

നവംബര്‍ 5 ശനിയാഴ്ച രാത്രിയാണ് അധ്യാപകന്റെ വാളകത്തെ വീടായ തീര്‍ത്ഥത്തില്‍ മോഷണം നടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് 10 പവന്റെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിള്ളയുടെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q