കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ മുന്‍ മന്ത്രിയെ കോണ്‍ഗ്രസ് പുറത്താക്കി

Google Oneindia Malayalam News

Bhanvari
ജയ്പൂര്‍: ഭന്‍വരി ദേവി കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന മുന്‍ ജലവിഭവശേഷി മന്ത്രി മഹിപാല്‍ മദെര്‍നോയെ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്റ് ചെയ്തു.

മന്ത്രിയുമായി അടുത്തിടപഴകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനുശേഷം ഭന്‍വരി ദേവി എന്ന നഴ്‌സിനെ കാണാതായതാണ് മദെര്‍നോയുടെ കസേര തെറിപ്പിച്ചത്. തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഈ കേസ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് വനം-പരിസ്ഥിതി, ഖനി വകുപ്പ് മന്ത്രി രാംലാല്‍ ജാട്ടും രാജിവച്ചു. എന്നാല്‍ മുഖ്യമന്ത്രി അശോഖ് ഗെഹ്‌ലോട്ട് രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. ആരോപണങ്ങള്‍ നിഷേധിച്ച ജാട്ട് ധാര്‍മിക ബാധ്യതയുടെ പേരിലാണ് രാജിവയ്ക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചില സ്ത്രീകളും മന്ത്രിയുമായുള്ള അമിതമായ അടുപ്പമാണ് വിനയായത്. ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നാണ്‌ മന്ത്രിയുടെ നിലപാട്.

ബിജെപി നേതാവ് വസുന്ധരരാജെയും ചില ബിസിനസ്സുകാരും ചേര്‍ന്നുള്ള ഗൂഡാലോചനയാണിത്. എന്നാല്‍ ഈ ആരോപണം ബിജെപി സംസ്ഥാന പ്രസിഡന്റ് അരുണ്‍ ചതുര്‍വേദി നിഷേധിച്ചിട്ടുണ്ട്. പത്രം റിപ്പോര്‍ട്ട് ചെയ്തത് മരണമടഞ്ഞ പറാസ് ദേവിയുടെ പിതാവിന്റെ വാക്കുകളാണ്. ഇതില്‍ ബിജെപിയുടെ എന്ത് ഇടപെടലാണുണ്ടായത്. ആരോപണത്തില്‍ കഴമ്പില്ലെങ്കില്‍ എന്താണ് ജാട്ട് രാജിവച്ചത്. പറാസ് ദേവിയുടെ മരണവും തിടുക്കത്തിലുള്ള പോസ്റ്റ് മോര്‍ട്ടവും കേസിലുള്ള മന്ത്രിയുടെ സജീവമായ ഇടപെടലും സംശകരമാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

English summary
Rajasthan's sacked water resource minister Mahipal Maderna,was late on Saturday suspended from the Congress party's primary membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X