കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും?

Google Oneindia Malayalam News

Cpm
ദില്ലി: ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി സംബന്ധിച്ച മാര്‍ഗ്ഗരേഖയ്ക്ക് സിപിഎം കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു പിണറായി വിജയനു ഒഴിയേണ്ടി വരും. കാരണം മാര്‍ഗ്ഗരേഖയനുസരിച്ച് പാര്‍ട്ടി സെക്രട്ടറിമാരുടെ പരമാവധി കാലാവധി മൂന്നു തവണയാണ്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്താമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്.

യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിനുവേണ്ടി ഇത്തരമൊരു മാറ്റം വരുത്തേണ്ടതുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോഴിക്കോട് നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഇതോടെ ഉറപ്പായി.

1998ല്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്ത പിണറായി വിജയന്‍ മൂന്നാം ഊഴം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതോടെ കേരളത്തില്‍ സംഘടനാതലത്തില്‍ കാര്യമായ മാറ്റം വരാനുള്ള സാധ്യതയുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി, കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാല്‍ എന്നിവരടക്കം ജില്ലാ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും ബ്രാഞ്ചിലുമായി നൂറുകണക്കിന് നേതാക്കള്‍ക്ക് ഇതോടെ കസേര ഒഴിയേണ്ടി വരും. പിണറായി സ്ഥാനമൊഴിയുകയാണെങ്കില്‍ കൊടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത.

English summary
CPM central committee agrees the guidelines for restricting party secretary posts maximum three terms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X