കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

Google Oneindia Malayalam News

Berlusconi
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി രാജിവച്ചു. 17 വര്‍ഷമായി ഇറ്റാലിയന്‍ രാഷ്ട്രീയത്തെ അടക്കി ഭരിച്ച ബെര്‍ലുസ്‌കോണിയുടെ രാജിയ്ക്കായി സഖ്യകക്ഷികളും പ്രതിപക്ഷപാര്‍ട്ടികളും ഒരേ പോലെ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു.

പ്രസിഡന്റ് ജോര്‍ജിയോ നെപോളിറ്റാനോ രാജി സ്വീകരിച്ചു. സാമ്പത്തിക വിദഗ്ധനായ മനോ മോണ്ടിയെ ബെര്‍ലുസ്‌കോണിയുടെ പിന്‍ഗാമിയായി നിയമിക്കാനാണ് സാധ്യത. പാര്‍ലമെന്റിലെ നിര്‍ണായകമായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായതിനെ തുടര്‍ന്ന് രാജിവെയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്.

ഇറ്റലിയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന കടക്കെണിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവച്ച ബജറ്റ് പരിഷ്‌കാരങ്ങള്‍ പാസ്സാക്കിയതിനുശേഷം പടിയിറങ്ങാമെന്നാണ് ബെര്‍ലുസ്‌കോണി പറഞ്ഞിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയത്ബെര്‍ലുസ്‌കോണിയാണ്.

തുടക്കത്തില്‍ മികച്ച ഭരണാധികാരിയെന്ന് പേരെടുത്തെങ്കിലും അവസാനകാലഘട്ടമാകുമ്പോഴേക്കും ലൈംഗിക, അഴിമതി വിവാദങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ബെര്‍ലുസ്‌കോണിയുടെ രാജിവാര്‍ത്ത ആഹ്ലാദപ്രകടനത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

English summary
Silvio Berlusconi has resigned as prime minister of Italy, after dominating the country's politics for 17 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X