സൗമ്യ വധം: ഉന്മേഷിന് സസ്‌പെന്‍ഷന്‍

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്ന് കോടതിയില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ ഷെര്‍ളി വാസുവാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും ആ സമയത്ത് ഷേര്‍ലി തനിയ്‌ക്കൊപ്പം ഇല്ലായിരുന്നുവെന്നുമാണ് ഉന്മേഷ് കോടതിയില്‍ പറഞ്ഞത്. കേസില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.
എന്നാല്‍ താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന നിലപാടിലാണ് ഉന്മേഷ്. തനിയ്‌ക്കെതിരായ വകുപ്പ് തല അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. താന്‍ നല്‍കിയ മൊഴിയെ സാധൂകരിയ്ക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ഹാജരാക്കുമെന്നും ഉന്മേഷ് പറഞ്ഞു. തന്നെ സസ്‌പെന്റ് ചെയ്ത വാര്‍ത്തയോട് പ്രതികരിയ്ക്കവേയാണ് ഉന്മേഷ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications