Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടിയത്തൂര്‍ കൊല: അമ്മയെയും മകളെയും ചോദ്യം ചെയ്യും

Shaheed Bava
കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ കൊല ചെയയപ്പെട്ട ഷഹീദ് ബാവ സന്ദര്‍ശിച്ചെന്ന് പറയുന്ന സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്തേക്കും. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസ് രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുക്കാനൊരുങ്ങുന്നത്.

ഇവരുടെ വീടിനു മുന്‍വശത്താണ് അക്രമി സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഷഹീദ്ബാവ ഇരയായത്
ഈ വീട്ടില്‍ ഷഹീദ് ബാവ രാത്രികാലങ്ങളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന ആരോപണത്തിലാണ് സദാചാര പൊലീസ് ചമഞ്ഞവര്‍ യുവാവിനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയത്. ഷഹീദ്ബാവ പിന്നീടു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിക്കുകയായിരുന്നു.

സംഭത്തെ തുടര്‍ന്ന് സത്രീയും കുടുംബവും വീടു വിട്ടൊഴിഞ്ഞു മാറിതാമസിക്കുകയാണ്. വര്‍ക്കു വല്ലവിധ ഭീഷണിയും ഉണ്ടായിരുന്നോ, അക്രമികള്‍ ഇവരെ താക്കീത് ചെയ്തിരുന്നോ, സംഭവ ദിവസം അക്രമി സംഘം വീടിനകത്ത് എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീയില്‍നിന്നു പോലീസ് ശേഖരിക്കും.

ഇവരുടെ വിവാഹിതയായ മകളുമായും കൊല്ലപ്പെട്ട ഷഹീദ് ബാവക്കു അടുപ്പമുണ്ടായിരുന്നോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം പ്രതിപ്പട്ടികയിലുള്‍പ്പെട്ട ഒരാള്‍ വിദേശത്തേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+