കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈലാഞ്ചിയിട്ടതിന് 11കാരിയുടെ കൈവെള്ള തകര്‍ത്തു

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: മൈലാഞ്ചിയിട്ട് ക്ലാസില്‍ വന്ന ആറാംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമര്‍ദ്ദനം. ആലപ്പുഴ പുന്നപ്രയിലെ അല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായ റബിയത്തുല്‍ അദബിയയ്ക്കാണ് മൈലാഞ്ചിയിട്ടതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്.

മോറല്‍ സയന്‍സ് അധ്യാപിക കുട്ടിയുടെ കയ്യില്‍ വടികൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടിയുടെ കൈവെള്ളയിലെ സ്പര്‍ശനശേഷി നഷ്ടപ്പെ്ടു. വണ്ടാനം മെഡിക്കല്‍ കോളെജില്‍ നിന്നും അദബിയയുടെ കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്.

അടിയുടെ ആഘാതത്തില്‍ കൈ മസിലില്‍ ക്ഷതമുണ്ടായതാണ് സ്പര്‍ശനശേഷി നഷ്ടപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അദബിയയുടെ മാതാവ് ഷെമി റാഫി പറയുന്നു. സംഭവത്തെത്തുടര്‍ന്ന് നവംബര്‍ 17 അദബിയയുടെ മാതാപിതാക്കള്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോറല്‍ സയന്‍സ് അധ്യാപികയായ വഹീദ ഇതിനുമുമ്പും കാരണമേതുമില്ലാതെ തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കുട്ടി പറയുന്നു. എന്തിനാണ് കയ്യില്‍ മൈലാഞ്ചി ഇട്ടതെന്ന് അധ്യാപിക ചോദിച്ചത്രേ, അപ്പോള്‍ അമ്മ പറഞ്ഞിട്ടാണെന്ന് കുട്ടി മറുപടിയും നല്‍കി.

ഉടന്‍തന്നെ അധ്യാപിക വടികൊണ്ട് അടിയ്ക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ഈ സ്‌കൂളില്‍ അനുവദിക്കില്ലെന്നും പറഞ്ഞ് തന്റെ ഉള്ളം കയ്യിലും പുറത്തുമായി ഒട്ടേറെ തവണ അധ്യാപിക അടിച്ചെന്നും കുട്ടി പറയുന്നു.

മാതാപിതാക്കളുടെ പരാതിപ്രകാരം അധ്യാപികയ്‌ക്കെതിരെ ജൂവനൈല്‍ ആന്റ് ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അമ്പലപ്പുഴ എസ്‌ഐ എസ് ദ്വിജേഷ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അധ്യാപികയെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്‌കൂളില്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂളില്‍ മൈലാഞ്ചിയിടുന്നതിന് വിലക്കൊന്നുമില്ലെന്നും സ്‌കൂള്‍ മാനേജരായ ഡോക്ടര്‍ സലാം വ്യക്തമാക്കി.

English summary
Rabiyathul Adabiya, a 6th standard student of Al-Huda English Medium School, Punnapra, lost the sensation of her left palm after she was caned severely by her moral science teacher.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X