കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്ന വിപ്ലവം: മുസ്ലീം യുവതിയ്‌ക്കെതിരെ കേസ്

  • By Nisha Bose
Google Oneindia Malayalam News

Aliaa El-Mahdy
കെയ്‌റോ: ഈജിപ്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി തുണിയുരിഞ്ഞ ആലിയ മഗ്ദ എല്‍മാദിയ്‌ക്കെതിരെ കേസ്. ഒരു കൂട്ടം ഇസ്ലാമിക് നിയമബിരുദധാരികളാണ് ആലിയയ്ക്കും കാമുകനും ബ്ലോഗറുമായ കരിം അമീറിനുമെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ആലിയയുടെ നടപടി ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും അതിനാല്‍ ഇസ്ലാമിക നിയമമനുസരിച്ച് ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കെയ്‌റോയിലെ മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ ആലിയ തന്റെ നഗ്ന ചിത്രം ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ഇവര്‍ ഈജിപ്തില്‍ വിവാദതാരമാവുകയായിരുന്നു. സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു എല്‍മാദിയുടെ പ്രതിഷേധം.

എന്നാല്‍ ആലിയയുടെ നടപടിയെ യാഥാസ്ഥിതികരും ലിബിറല്‍ വിഭാഗവും ഒരുപോലെ എതിര്‍ക്കുകയാണ്. ഈ മാസം 28ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ലിബിറല്‍ വിഭാഗവും എല്‍മാദിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സ്ത്രീകള്‍ പര്‍ദയും മുഖാവരണവും ഇല്ലാതെ വീടിന് പുറത്തിറങ്ങാറില്ല. ഇങ്ങനെയൊരു സാമൂഹ്യസാഹചര്യം നിലനില്‍ക്കുന്ന രാജ്യത്താണ് ആലിയയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിവാദത്തിലായിരിക്കുന്നത്.

English summary
Blogger and feminist Aliaa El-Mahdy has begun to face a backlash in Egyptian society after a nude photo she took of herself and posted online spreads and catches local and international media attention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X