കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജപാസ്പോര്‍ട്ടുമായി ഇറാന്‍കാരന്‍ മലപ്പുറത്ത്

  • By Lakshmi
Google Oneindia Malayalam News

Passport
മലപ്പുറം: വ്യാജപാസ്‌പോര്‍ട്ടുമായി മുപ്പതുവര്‍ഷം ഇന്ത്യക്കാരനെന്ന പേരില്‍ കേരളത്തില്‍ താമസിച്ച ഇറാന്‍കാരന്‍ അറസ്റ്റിലായി. ഇറാനിലെ ഉസ്താന്‍ ബുഷൈറ ജില്ലയിലെ റുസ്താനി ബാഹരിസ്താന്‍ സ്വദേശി ഫത്താഫ് അലിയുടെ മകന്‍ ചംഗിസ് ബഹാദുരി (58) ആണ് അറസ്റ്റിലായത്.

1981ല്‍ ദുബയില്‍വെച്ചാണ് ഇയാള്‍ കണ്ണൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ പലവട്ടം ഇന്ത്യയില്‍വന്ന് താമസിച്ചിരുന്നു. 1991ല്‍ മട്ടന്നൂരില്‍ ഇയാള്‍ ഭാര്യയുടെ പേരില്‍ സ്ഥലംവാങ്ങി. ഇതിനുശേഷം ഭാര്യ ഉപേക്ഷിച്ച് പോയതോടെ വിവാഹ മോചനം നേടി. പിന്നീട് കൊണ്ടോട്ടിയില്‍ നിന്ന് മറ്റൊരുസ്ത്രീയെ വിവാഹംകഴിച്ച് ഭാര്യാപിതാവിനൊപ്പം താമസിക്കുകയായിരുന്നു.

കൊണ്ടോട്ടിയില്‍ താമസിക്കവെയാണ് വ്യാജരേഖകള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇടക്കിടെ വിദേശത്ത് പോയിവരാറുണ്ടായിരുന്നു. മഞ്ചേരിയിലെ വ്യാജ വിലാസത്തിലാണ് പാസ്‌പോര്‍ട്ട്.

പിന്നീട് കൊണ്ടോട്ടിയിലെ സ്ത്രീയുമായി പിരിഞ്ഞശേഷം അവരുടെ സഹോദരിയെ വിവാഹം കഴിച്ചു. വിവാഹങ്ങളെല്ലാം മുംബൈയില്‍ വെച്ചാണ് നടത്തിയിരുന്നത്. ആദ്യ വിവാഹത്തില്‍ ആറ് മക്കളും, രണ്ടാംവിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്.

വിവാഹശേഷം ചേലേമ്പ്ര ചക്കുംമാട്ടില്‍ ഒരുവീടും സ്ഥലവും വാങ്ങി അവിടെ താമസിച്ചുവരികയായിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തന്റെ കൈവശമുണ്ടായിരുന്ന ഇറാന്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്നാണ് ബഹാദുരി പോലീസിനോട് പറഞ്ഞത്. തിരൂരങ്ങാടി സി.ഐയുടെ നേതൃത്വത്തില്‍ പ്രാഥമിക തെളിവെടുപ്പുകള്‍ക്കുശേഷം ബഹാദുരിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറിയിരിക്കുകയാണ്.

English summary
An Iranian was arrested at Thenhippalam in the neighbouring Malappuram District for overstaying in the country without proper documents. Tirurangadi Circle Inspector Umesh told UNI here today Chnakis Bahadurai (58), hailing from Rustari Bahiristan in Iran, was arrested for not having proper documents to stay in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X