കഅ്ബയെ അവഹേളിക്കുന്ന ചിത്രങ്ങള്‍ പരക്കുന്നു

മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ ഏതൊ ഒരാള്‍ പടച്ചുവിട്ട ചിത്രം ഓണ്‍ലൈനില്‍ വലിയൊരു പ്രതിസന്ധി തന്നെ സൃഷ്ടിക്കുമെന്നുറപ്പാണ്. ഏത് കംപ്യൂട്ടറില്‍ നിന്നാണ് ചിത്രം പുറത്തിറങ്ങിയതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ഉടന്‍ കണ്ടു പിടിക്കാനാവും. പക്ഷേ, ഇത്തരമൊരു ചിത്രം അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും എടുത്തിട്ടുണ്ടാവും. അതുകൊണ്ട് ഏജന്‍സികള്‍ പിറകോട്ട് പോവുന്ന അന്വേഷണരീതിയായിരിക്കും സ്വീകരിക്കുക. ഇവിടെയാണ് ഫോര്‍വേര്‍ഡ് ചെയ്തതവരും കമന്റ് ചെയ്തവരും ലൈക്ക് ചെയ്തവരും കുടുങ്ങുക.
അതിനിടെ ഈ ചിത്രം ഫോര്‍വേര്‍ഡ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ പോസ്റ്റില്‍ കമന്റ് ചെയ്യുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ ഏതെങ്കിലും രീതിയിലുള്ള ഇടപെടല്‍ നടക്കുമ്പോള്‍ ചിത്രത്തിന്റെ പ്രചാരം വര്‍ധിക്കുമെന്നതിനാലാണിത്. ഇതിനു പ്രതികാരമായി മറ്റു മതവിഭാഗങ്ങളുടെ വിശ്വാസത്തെ മുറിപ്പെടുത്താന്‍ മുസ്ലീങ്ങളും തുനിഞ്ഞിറങ്ങിയാല്‍ ഇത് ഇന്റര്‍നെറ്റ് ലോകത്തിന്റെ സ്വാഭാവം തന്നെ മാറ്റിമറിയ്ക്കുമെന്ന ആശങ്ക സജീവമാണ്.












Click it and Unblock the Notifications