കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കെസി ജോസഫിന്റെ കാറിടിച്ച് 2 മരണം

  • By Ajith Babu
Google Oneindia Malayalam News

KC Joseph
അങ്കമാലി: ദേശീയപാതയില്‍ കരയാംപറമ്പില്‍ പൈലറ്റ് വാഹനങ്ങളില്ലാതെ മന്ത്രി കെസി ജോസഫ് സഞ്ചരിച്ച കാറിടിച്ച് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അങ്കമാലി കരയാംപറമ്പ് കണ്ടനാട്ട് വീട്ടില്‍ സുന്ദരേശമേനോന്‍ എന്ന ജോര്‍ജ് (51), പെരുമ്പാവൂര്‍ കുറുപ്പംപടി കൂട്ടോമഠം അമ്പലത്തിനുസമീപം മനിയേലില്‍ വീട്ടില്‍ വിജയന്‍ (52) എന്നിവരാണ് മരിച്ചത്. കോട്ടയം സ്വദേശി തമ്പിയെന്ന തോമസ് എബ്രഹാമിനാണ് (തമ്പി 55) പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് 7.15ന് ദേശീയപാതയില്‍ കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിക്കുമുന്നിലായിരുന്നു അപകടം. ചാലക്കുടിയിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി ദില്ലിയ്ക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളം ലക്ഷ്യമാക്കി അതിവേഗത്തില്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂവരേയും ഇടിച്ച് തെറിപ്പിച്ച കാര്‍ 50 മീറ്ററോളം മുന്നോട്ടുപാഞ്ഞാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ജോര്‍ജ് ഇടതുവശത്തേക്കും വിജയന്‍ വലതുവശത്തേക്കും തെറിച്ചുവീഴുകയായിരുന്നു. തോമസ് എബ്രഹാം മീഡിയനിലേക്കാണ് തെറിച്ചുവീണത്.

ജോര്‍ജിനെയും വിജയനെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പരിക്കേറ്റ തോമസ് എബ്രഹാം എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മന്ത്രിയുടെ വാഹനത്തിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് കരയാംപറമ്പില്‍ നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.

English summary
Two persons were killed and another person was injured on Sunday night after they were hit by the official car of Kerala Minister K C Joseph at Angamaly near here, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X