കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിയെ പിടിക്കാന്‍ മന്ത്രിയും രംഗത്ത്

  • By Lakshmi
Google Oneindia Malayalam News

Thiruvanchoor
കോട്ടയം: ജനങ്ങളുടെ ഉറക്കം കെടുത്തുന്ന അജ്ഞാത ജീവിയെ തിരയാന്‍ മന്ത്രിയും രംഗത്ത്. മാങ്ങാനത്തും ആനത്താനത്തും ശല്യമുണ്ടാക്കുന്ന അജ്ഞാത ജീവിയെപ്പിടിക്കാനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ജില്ലാ അധികൃതര്‍ക്കും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പമെത്തിയത്.

നാട്ടുകാരും ഉദ്യോഗസ്ഥരും മന്ത്രിയും ചേര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്ന്‌സംഘമായി തിരിഞ്ഞ് നാല് ചതുരശ്ര കിലോമീറ്ററോളം സ്ഥലം അരിച്ചുപെറുക്കിയെങ്കിലും ജീവിയെ കണ്ടെത്താന്‍കഴിഞ്ഞില്ല. ജീവി പുലിയാണെന്നും അല്ലെന്നും വാദമുണ്ട്.

ജനങ്ങളുടെ ബുദ്ധിമുട്ടറിഞ്ഞ് തിരുവഞ്ചൂര്‍ രാവിലെതന്നെ രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും ഡി.എഫ്.ഒ.യുമടക്കമുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പം പുലിയെത്തപ്പിയിറങ്ങി. രാഷ്ട്രീയനേതാക്കളും ജനങ്ങളും ഇവര്‍ക്കൊപ്പം കൂടി.

ജീവി പുലിയോ കാട്ടുപൂച്ചയോ പട്ടിയോ എന്തുമാകട്ടെ, ജനങ്ങളുടെ ഭീതി അകറ്റാനുള്ള നടപടിയുണ്ടാകണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. തുടര്‍ന്നാണ് മൂന്ന് സംഘമായി ഉച്ചതിരിഞ്ഞ് രണ്ടുമണി മുതല്‍ നാലര പറമ്പും പൊന്തയും മേടുകളും അരിച്ചുപെറുക്കിയത്.

മാങ്ങാനത്തും ആനത്താനത്തും ഒരുക്കിയിട്ടുള്ള കെണിയില്‍ ജീവി കുടുങ്ങിയേക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഇനി മന്ത്രിയ്ക്കും ജനങ്ങള്‍ക്കുമുള്ളത്.

English summary
Minister Thiruvanchoor Radhakrishnan reached Kottayam yesterday to join the leopard hunt,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X