തിരുപ്പതിയില്‍ കാണിക്കയായി 162 വജ്രങ്ങള്‍

ഭക്തര്‍ സമര്‍പ്പിച്ച കാണിക്കയും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ക്ഷേത്ര ജീവനക്കാര്‍ക്കാണ് ഈ വജ്രങ്ങള്‍ ലഭിച്ചത്. പ്രതിവര്‍ഷം എഴുനൂറ് കോടിയോളം രൂപ വരുമാനമുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്.
അഞ്ച് ടണ്‍ സ്വര്‍ണവും അമൂല്യമായ രത്‌ന ശേഖരവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. 560 കോടി രൂപയുടെ സ്ഥിരനിക്ഷേപവും തിരുപ്പിതിയ്ക്ക് സ്വന്തമായുണ്ട്. ആയിരം കിലോ വരുന്ന സ്വര്‍ണവിഗ്രഹമുള്ള ക്ഷേത്രത്തിന്റെ ആകെ ആസ്തി 60000 കോടി കവിയുമെന്നാണ് കരുതപ്പെടുന്നത്
അതേസമയം അമൂല്യമായ വജ്രങ്ങള്‍ കാണിക്കയായി ആരാണ് സമര്‍പ്പിച്ചതെന്ന് കാര്യം ഇപ്പോഴും വ്യക്തമല്ല. രത്‌നക്കല്ലിന്റെ മൂല്യം വെളിപ്പെടുത്ത രേഖകളും ഈ വജ്രക്കല്ലുകള്‍ക്ക് ഒപ്പമുായിരുന്നുവെന്ന് ടിടിഡി അധികൃതര്‍ പറഞ്ഞു. നവംബര്‍ 22നാണ് വജ്രങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ചതെന്നാണ് ക്ഷേത്രജീവനക്കാര്‍ കരുതുന്നത്.












Click it and Unblock the Notifications