കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭ മുടങ്ങിയാല്‍ നഷ്ടം മണിക്കൂറില്‍ 25 ലക്ഷം

Google Oneindia Malayalam News

Parliament
ദില്ലി: ഭരണപക്ഷവും പ്രതിപക്ഷവും ബഹളം കൂട്ടി പാര്‍ലമെന്റ് സമ്മേളനം ഒരു മണിക്കൂര്‍ മുടക്കുകയാണെങ്കില്‍ രാജ്യത്തിന്റെ നഷ്ടം 25 ലക്ഷത്തോളം വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശൈത്യകാല സമ്മേളനം തുടങ്ങി ആദ്യത്തെ രണ്ടു ദിവസം സഭാനടപടികള്‍ തടസ്സപ്പെട്ടതോടെ നാലുകോടി രൂപയുടെ ദേശീയനഷ്ടമാണുണ്ടായിട്ടുള്ളത്.

ചൊവ്വാഴ്ച പ്രതിപക്ഷ മുന്നണിയായ എന്‍ഡിഎയിലെ അംഗങ്ങള്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിലെ ലോകസഭയില്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നുണ്ടായ രംഗങ്ങള്‍ നാലുമണിക്കൂറോളം സഭ തടസ്സപ്പെടുത്തി. രണ്ടാം ദിവസമായ ബുധനാഴ്ച പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രത്യേകിച്ച് യാതൊരു നടപടികളും സ്വീകരിക്കാതെ സഭ പിരിയുകയായിരുന്നു.

സുപ്രധാനമായ ചില ബില്ലുകള്‍ പാസ്സാക്കാനുള്ളതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ലോക്പാല്‍, പെന്‍ഷന്‍ ഫണ്ട്, ഡയറക്ട് ടാക്‌സ്, ഗൂഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് എന്നീ ബില്ലുകള്‍ സഭ അവസാനിക്കുന്ന ഡിസംബര്‍ 21നു മുമ്പ് പാസ്സാക്കേണ്ടതുണ്ട്.

അതിനിടെ വിലക്കയറ്റത്തിനെതിരേ അടിയന്തര പ്രമേയം കൊണ്ടുവരാന്‍ ഇടതുകക്ഷികള്‍ ലോകസഭാ സ്പീക്കര്‍ മീരാകുമാറില്‍ നിന്ന് അനുമതി തേടി. പണപ്പെരുപ്പത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് വിലക്കയറ്റത്തെ കുറിച്ച് സഭനിര്‍ത്തിവെച്ച് ചര്‍ച്ച നടത്താനുള്ള സാധ്യത കുറവാണ്.

English summary
Pandemonium over varied issues by ruling party and opposition members in both houses of Parliament Wednesday resulted in the loss of a second day of the winter session and another Rs.2 crore going down the drain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X