കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗദ്ദാഫിയുടെ പേരില്‍ മദ്യം വരുന്നു

  • By Lakshmi
Google Oneindia Malayalam News

Gaddafi
മോസ്‌കോ: ലിബിയയുടെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ പേര് ലോകത്തിനും കാലത്തിനും മറക്കാന്‍ കഴിയത്തതാണ്. ഗദ്ദാഫിയുടെ വേലത്തരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അദ്ദേഹം കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല.

ഈ അവസരം മുതലെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു മദ്യക്കമ്പനി. ഗദ്ദാഫിയുടെ പേരിട്ട് പുതിയഇനം മദ്യം വിപണിയിലിറക്കാനാണ് കമ്പനിയുടെ തീരുമാനം. റഷ്യയിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ-കയറ്റുമതി കമ്പനിയായ റുസിംപോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് ഗദ്ദാഫി മദ്യം നിര്‍മ്മിക്കുന്നത്.

ഗദ്ദാഫിയുടെ പേര് ബ്രാന്‍ഡ് നാമമായി ലഭിക്കുന്നതിനും ഇതില്‍ പേറ്റന്റ് നേടുന്നതിനുമായി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് കമ്പനിയെന്നാണ് റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കമന്റേറ്റര്‍ മുഅമ്മര്‍ എന്ന ട്രേഡ് മാര്‍ക്കിനായാണ് കമ്പനി ശ്രമം നടത്തുന്നത്.

ഇപ്പോള്‍ കമന്റേറ്റര്‍ ട്രേഡ്മാര്‍ക്കില്‍ കമ്പനി വോഡ്കയും മറ്റുതരം മദ്യവും ഇറക്കുന്നുണ്ട്. ഈ ട്രേഡ്മാര്‍ക്കിലുള്ളത് ക്യൂബന്‍ നേതാവ് ചെ ഗുവേരയുടെ ചിത്രമാണ്. മദ്യക്കമ്പനികള്‍ പ്രമുഖരും പ്രശസ്തരുമായ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്നത് റഷ്യയിലും മറ്റും പതിവാണ്.

2003ല്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ പേരില്‍ പുടിന്‍ക വോഡ്ക എന്ന വോഡ്ക പുറത്തിറക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇത് റഷ്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വോഡ്ക ഇനമായി മാറിയിട്ടുണ്ട്.

English summary
A Russian company is going to produce and sell an alcoholic drink in Russia named after Libya's slain leader Muammar Gaddafi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X