കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരി പ്രസവിച്ചു; യുവാവിനെതിരെ കേസ്

  • By Lakshmi
Google Oneindia Malayalam News

നാഗ്പൂര്‍: പതിനഞ്ചുകാരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസെടുത്തു പെണ്‍കുട്ടി മാനഭംഗത്തിനിരയായതാണെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയിലാണ് നടപടി.

നവംബര്‍ 22ന് ചൊവ്വാഴ്ചയാണ് 15കാരി ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെയാണ് അമ്മ മാനഭംഗം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

യുവാവ് ഒരിക്കല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയില്‍ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയിരുന്നുവെന്ന്്് അമ്മയുടെ പരാതിയില്‍ പറയുന്നുണ്ട്. ഒന്‍പത് മാസം മുമ്പ് ഇവിടെവച്ചാണത്രേ കുട്ടി ആദ്യം മാനഭംഗത്തിനിരയായത്. പിന്നീട് യുവാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

പിന്നീട് പലപ്പോഴായി ഈ യുവാവ് കുട്ടിയുടെ വീട്ടില്‍ വരാറുണ്ടത്രേ. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് അമ്മ രണ്ടാം വിവാഹം കഴിച്ചപ്പോള്‍ കുട്ടിയും സഹോദരനും മുത്തച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്. പെണ്‍കുട്ടിയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. യുവാവിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, തിരച്ചില്‍ തുടരുകയാണെന്ന് അവര്‍ അറിയിച്ചു.

English summary
A youth in his twenties was charged with rape after a 15-year-old girl delivered a baby girl. The mother alleged that the youth had raped her, leading to the pregnancy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X