കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി പറയരുത് ആനുകൂല്യം കൈപ്പറ്റാം: ജോര്‍ജ്ജ്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രി എ കെ ബാലന് താന്‍ പട്ടിജാതിക്കാരനാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. മലബാറിലെ പരവന്‍ സമുദായം അന്യായമായി പട്ടികജാതി പട്ടികയല്‍ കയറിക്കൂടിയതാണെന്ന് തെളിയിക്കുന്ന രേഖകലാണ് ജോര്‍ജ്ജ് ഇതിനായി ഉയര്‍ത്തിക്കാണിക്കുന്നത്.

ബാലന്‍ മലബാറിലെ പരവന്‍ സമുദായത്തില്‍പ്പെട്ട ആളാണ്, അതിനാല്‍ത്തന്നെ അദ്ദേഹത്തിന് പട്ടികജാതിക്കാരനാണെന്ന് പറയാന്‍ അവകാശമില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ ഭേദഗതിയുടെ മറവില്‍ അനര്‍ഹമായി പട്ടികജാതിയില്‍ മലബാറിലെ പരവസമുദായം ഉള്‍പ്പെടുകയായിരുന്നു. പരവന്‍ സമുദായത്തെ പട്ടികജാതിയില്‍ നിന്നു പുറത്താക്കണം. ഇതുസംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതി നല്‍കും.

ഈ ആനുകൂല്യത്തിന്റെ പേരില്‍ അനധികൃതമായി സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നേടിയവരെ പുറത്താക്കണം. പട്ടികജാതിക്കാരെന്നു പറയുന്നത് നാണക്കേടാണെങ്കില്‍ അതിന്റെ ആനുകൂല്യം വാങ്ങാന്‍ പോകരുത്- ജോര്‍ജ് പറഞ്ഞു

അനര്‍ഹമായി ലിസ്റ്റില്‍ കയറിക്കൂടി പട്ടികജാതിക്കാരുടെ ആനുകൂല്യം പറ്റിക്കൊണ്ടിരിക്കുന്ന മലബാറിലെ പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.

മലബാര്‍ മേഖലയിലെ പരവന്‍ സമുദായത്തില്‍പ്പെട്ടവര്‍ പണ്ടുകാലത്ത് നായര്‍ പടയാളികള്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കുന്നവരായിരുന്നു. സവര്‍ണജാതിക്കാര്‍ക്കൊപ്പമായിരുന്നു ഇവരുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഇവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല.

അതേസമയം തെക്കന്‍കേരളത്തിലെ പരവസമുദായം അധസ്ഥിതര്‍ക്കൊപ്പമായിരുന്നു. മറ്റു പട്ടികജാതി വിഭാഗങ്ങളെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു തിരുവിതാംകൂറിലെ പരവസമുദായ അംഗങ്ങള്‍. അതിനാല്‍ തെക്കന്‍കേരളത്തിലെ പരവസമുദായത്തെ നേരത്തേതന്നെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി.

1976ല്‍ അന്നത്തെ കിര്‍ത്താഡ്‌സ് ഡയറക്ടറായിരുന്ന പി.ആര്‍.ജി മാത്തൂര്‍ അദ്ദേഹത്തിന്റെ സമുദായമായ പാലക്കാട് ജില്ലയിലെ തീയ തണ്ടാര്‍മാരെയും മലബാര്‍ മേഖലയിലെ പരവക്കുറുപ്പന്മാരെയും വേട്ടുവനെയും പട്ടികജാതി ലിസ്റ്റില്‍ ത്തുകയായിരുന്നു.. ജാതിപ്പേരിന്റെ സാമ്യംവെച്ച് ഒരു സമുദായത്തെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടന്നായിരുന്നു ഈ നടപടി - പി.സി ജോര്‍ജ് പറഞ്ഞു.

English summary
Chief Wip PC George said that MLA AK Balan is not a sheduled caste member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X