മകളെ കത്തിമുനയില്‍ പീഡിപ്പിച്ചു

ഇപ്പോള്‍ 48 വയസ്സുള്ള മകളെ ഒരിയ്ക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അഡോള്‍ഫ് വാദിയ്ക്കുന്നത്.
മകളെ 497 തവണ അഡോള്‍ഫ് പീഡിപ്പിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ മകളുടെ സമ്മതത്തോടെയാണ് ഇത്രയും തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് ഈ നരധാമന്‍ പറയുന്നത്.
12 വയസ്സ് മുതല്‍ മകളെ പീഡിപ്പിച്ചെന്ന ആരോപണവും ഇയാള്‍ തള്ളുന്നു. പതിനേഴ് വയസ്സുള്ളപ്പോള്‍ മാത്രമാണ് മകളുമായി ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. അവള്‍ എന്തിനും തയാറായിരുന്നു.ഞാന്‍ ഒരിയ്ക്കലും അവളെ വിവസ്തയാക്കിയിട്ടില്ല.-നിരക്ഷരനും കൂലിപ്പണിക്കാരനുമായ അഡോള്‍ഫ് വ്യക്തമാക്കി.
എന്നാല്‍ അഡോള്‍ഫിന്റെ വാദമെല്ലാം ഇയാളുടെ മകളുടെ അഭിഭാഷകന്‍ തള്ളുകയാണ്. സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന വാദം ഇരയില്‍ ഭീതി നിറയ്ക്കുന്നുവെന്നും അഭിഭാഷകന്‍ വിശദീകരിയ്ക്കുന്നു. പീഡനത്തെ തുടര്‍ന്ന് ജനിച്ച രണ്ട് കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. മൂന്നാമത്തെ കുട്ടി വികലാംഗനാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അഡോള്‍ഫിനെ കാത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications