കിങ്ഫിഷറിന് മുംബൈ ഷോക്ക്
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വീണ്ടും തിരിച്ചടി. കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുംബൈ വിമാനത്താവള അധികൃതര്‍ കമ്പനിയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ദിവസവും 60 ലക്ഷം രൂപ നല്‍കണമെന്നാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച നോട്ടീസ് മുംബൈ വിമാനത്താവള അധികൃതര്‍ കമ്പനിയ്ക്ക് കൈമാറിയത്. സാധാരണയായി മാസത്തിന്റെ അവസാനമാണ് വിമാന കമ്പനികള്‍ വിമാനത്താവള അധികൃതര്‍ക്ക് പണം കൈമാറുക.
എന്നാല്‍ കിങ്ഫിഷര്‍ കുടിശ്ശിക വരുത്തിയതിനാല്‍ ഈ ആനുകൂല്യം നല്‍കേണ്ടന്ന് വിമാനത്താവള അധികൃതര്‍ തീരുമാനിയ്ക്കുകയായിരുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യവും ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായിട്ടുണ്ട്.
കിങ്ഫിഷറിന് കോടികളുടെ സാമ്പത്തിക ബാധ്യതയുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എങ്കിലും കിങ്ഫിഷര്‍ അടച്ചുപൂട്ടില്ലെന്ന് ചെയര്‍മാന്‍ വിജയ്മല്യ ്അറിയിച്ചിരുന്നു. കിങ്ഫിഷറിന്റെ ഇരട്ടി വായ്പാബാധ്യതയുള്ള വിമാനകമ്പനികള്‍ വേറെയുമുണ്ട്. ബാധ്യതകളെല്ലാം അടച്ചു തീര്‍ക്കുമെന്നും മല്യ പറഞ്ഞിരുന്നു.












Click it and Unblock the Notifications