Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജയലളിതയ്ക്ക് മന്‍മോഹന്റെ കത്ത്

Manmohan Singh
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി.

നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനു കളമൊരുക്കാനും ജലവിഭവ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ തമിഴ്‌നാട് ജയലളിതയുടെ സഹകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു പ്രധാനമന്ത്രിക്കു ജയലളിത നേരത്തേ രണ്ടു കത്തുകളയച്ചിരുന്നു. ഇവയ്ക്കുള്ള മറുപടിയാണു പ്രധാനമന്ത്രി അയച്ചത്.

അനാവശ്യ ആശങ്ക പരത്തുന്ന പ്രവൃത്തികളോ വാക്കുകളോ പാടില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ചര്‍ച്ചയുടെയും ആശയവിനിമയത്തിന്റെയും പ്രക്രിയയിലൂടെ ഇരുകൂട്ടര്‍ക്കും സ്വീകാര്യവും രമ്യവുമായ പരിഹാരം കണ്ടെത്താനാവുമെന്ന് ഉറപ്പുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

ഇരുസംസ്ഥാനങ്ങളിലെയും ജലവിഭവ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്നും തമിഴ്‌നാടിനു വെള്ളം നല്‍കുന്ന കാര്യത്തിലുള്‍പ്പെടെ കേരളം വഴക്കം കാണിക്കുന്നുണ്ടെന്നും ജലവിഭവ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. ചര്‍ച്ച സംബന്ധിച്ചു തമിഴ്‌നാടിന്റെ അനുകൂല പ്രതികരണം പ്രതീക്ഷിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.

ഇതിനിടെ അപകട സാധ്യത, നിലവിലുള്ള അണക്കെട്ട് ഉപേക്ഷിച്ചു പുതിയതു പണിയുക എന്നിവ സംബന്ധിച്ച പ്രസ്താവനകളില്‍നിന്നു കേരളത്തെ വിലക്കണമെന്നു സുപ്രീം കോടതിയില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും ഭൂചലനങ്ങളെ അതിജീവിക്കാന്‍ ബലമുള്ളതാണ് അണക്കെട്ടെന്നും തമിഴ്‌നാട് വാദിച്ചു.

പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച പ്രധാനമന്ത്രിയെ കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+