Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: 450 കുടുംബങ്ങളെ മാറ്റും

Mullaperiyar
കൊച്ചി: മുല്ലപ്പെരിയാറില്‍ വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അപകട മേഖലയില്‍ നിന്നു 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രദേശത്ത് അഞ്ച് കണ്‍ടോള്‍ റൂം തുറന്നിട്ടുണ്ട്. പൊലീസും ജില്ലാഭരണകൂടവും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണ് എന്നീ കാര്യങ്ങളും സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടം മുന്‍കൂട്ടി അറിയാന്‍ വിവിധ സെന്‍സറുകള്‍ സ്ഥാപിക്കും. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ അണക്കെട്ടിന്റെ വശങ്ങളിലും ഭൂകമ്പത്തിനു സാധ്യതയുളള മേഖലകളിലും സ്ഥാപിക്കും. അണക്കെട്ടിലെ ജലനിരപ്പ് സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്-റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നും വൈദ്യുതി ഉല്‍പാദനം കൂട്ടണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം ചെയ്തുവെന്ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+