സേനയെ ആക്രമിക്കാന്‍ പാകിസ്താന്‍ അനുമതി നല്‍കി
വാഷിങ്ടണ്‍: പാകിസ്താന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്താന്‍ അനുമതി കൊടുത്തത് പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ സൈനികരുണ്ടെന്ന് അറിയാതെ അനുമതി നല്‍കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീട്ട് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ വളരെ ശക്തമായാണ് പ്രതികരിച്ചിരുന്നത്. അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വിതരണ റൂട്ട് തടഞ്ഞ പാകിസ്താന്‍ അമേരിക്കയോട് ബലൂചിസ്താനിലെ വ്യോമകേന്ദ്രം ഒഴിയാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആശ്വാസം അമേരിക്കയ്ക്കും നാറ്റോ സേനയ്ക്കുമാണ്. പാകിസ്താന്‍ അധികൃതരുടെ അനുമതിയോടുകൂടിയാണ് അഫ്ഗാന്‍-പാക് അതിര്‍ത്തികളില്‍ നാറ്റോ സേന വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമായി.
ഇത്തരം ഒരു ആക്രമണം നടത്തുന്നതിനു മുമ്പ് സംഘം യുഎസ്-പാക്, അഫ്ഗാന്‍ ജോയിന്റ് കമാന്റിനെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സൈനികരാരുമില്ലെന്നറിയിച്ച പാകിസ്താന്‍ പ്രതിനിധി ആക്രമണം നടത്താന്‍ പച്ചക്കൊടി കാട്ടുകയായിരുന്നു.












Click it and Unblock the Notifications