കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷ കഴിഞ്ഞാലും പാക് തടവുകാര്‍ക്ക് പോകണ്ട

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ശിക്ഷ കഴിഞ്ഞാലും തങ്ങള്‍ക്ക് ജന്മനാട്ടിലേയ്ക്കു പോകാന്‍ താത്പര്യമില്ലെന്ന് പാക്കിസ്താനി തടവുകാര്‍. ഇന്ത്യയിലെ ജയിലുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞും തടവില്‍ കഴിയുന്ന പാക് തടവുകാരാണ് ഈ അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പാക് തടവുകാരെ സംബന്ധിച്ച് സുപ്രീംകോടതി ബഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ജസ്റ്റീസ് ആര്‍എം ലോധ, എച്ച്എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

വിവിധ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട് 53 പാക് തടവുകാരാണ് ഇന്ത്യയിലെ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യമില്ല. അഭയാര്‍ഥികളായെങ്കിലും ഇന്ത്യയില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. ഇവര്‍ ഇപ്പോള്‍ തീഹാര്‍ ജയിലാണ് ഉള്ളത്.

ശിക്ഷാകാലാവധി കഴിഞ്ഞും തടവില്‍ കഴിയുന്ന പാക് തടവുകാരെ പാക്കിസ്ഥാനു കൈമാറാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
Such is the state of affairs in Pakistan that their own citizens do not want to go back to their homeland. Fifty three such Pakistani prisoners languishing in Tihar Jail as illegal migrants have challenged the move to deport them before the Delhi High Court.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X