കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്ര അക്കാദമി 5000 രൂപ നോക്കുകൂലി നല്‍കി

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങിന്റെ നടത്തിപ്പിനിടെ ചലച്ചിത്ര അക്കാദമി നോക്കുകൂലിയിനത്തില്‍ നല്‍കിയത് 5000 രൂപ.

കോഴിക്കോട്ട് നടന്ന പുരസ്‌കാരദാനച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോവാനെത്തിയവരോടാണ് തൊഴിലാളികള്‍ കാല്‍ ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്. അക്കാദമി ജീവനക്കാരെത്തി 5000 രൂപ നല്‍കിയശേഷമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ തൊഴിലാളികള്‍ അനുവദിച്ചത്.

അക്കാദമിയുടെ ഉപ ഡയറക്ടറാണ് നോക്കുകൂലിക്കാര്യം വെളിപ്പെടുത്തിയത്. നോക്കുകൂലിയ്‌ക്കെതിരെ സംഘടനകളും സര്‍ക്കാറുമെല്ലാം നിലപാടെടുക്കുന്നതിനിടെ ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ നോക്കുകൂലി നല്‍കിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

പരിപാടിയ്ക്ക് ശബ്ദസംവിധാനമൊരുക്കിയവരില്‍ നിന്നും കസേര വാടകയ്ക്ക് നല്‍കിയവരില്‍ നിന്നുമാണ് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതത്രേ, പണം നല്‍കിഞ്ഞതിനെത്തുടര്‍ന്ന് പരിപാടി കഴിഞ്ഞപ്പോള്‍ സാധനം കൊണ്ടുപോകുന്നത് ഇവര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് 5000 രൂപ നോക്കുകൂലി നല്‍കിയത്.

നോക്കുകൂലി നല്‍കരുതെന്ന്താന്‍ കര്‍ശനമായി പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ പിബി സലിം പറയുന്നു. എന്നാല്‍ പൊലീസ് തൊഴിലാളികളെ അനുകൂലിക്കുകയായിരുന്നുവെന്ന് ചലച്ചിത്രഅക്കാദമി അധികൃതര്‍ പറയുന്നു.

English summary
State Film Academy assistant Director said that they gave 5000 rs as nokkukooli for the laboures on that award giving ceremony venue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X