കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയിത്തം: സവര്‍ണര്‍ കെട്ടിയ മതില്‍ പൊളിച്ചു

  • By Lakshmi
Google Oneindia Malayalam News

സേലം: സേലത്ത് ദളിതരോട് അയിത്തം പ്രഖ്യാപിച്ച് സവര്‍ണ വിഭാഗക്കാര്‍ കെട്ടിപ്പൊക്കിയ മതില്‍ ഭരണാധികാരികള്‍ ഇടപെട്ട് തകര്‍ത്തു.

സങ്കഗിരിക്കടുത്ത് സന്ന്യാസിപ്പട്ടിയില്‍ ദളിതരുടെ താമസകേന്ദ്രത്തിനടുത്തായി കെട്ടിപ്പൊക്കിയ മതിലാണ് പൊളിച്ചുനീക്കിയത്. നവംബര്‍ 29നാണ് ഇവിടെ ദളിതരുടെ വീടുകള്‍ക്കടുത്തുള്ള റോഡിനു കുറുകെ മതില്‍ കെട്ടിയുയര്‍ത്തിയത്.

മതില്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തുവന്നതോടെയാണ് അധികാരികളും ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചത്.

മതില്‍ പൊളിക്കുന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് നീക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലം തഹസില്‍ദാര്‍ റസിയ ബീഗം ഇരു സമുദായക്കാരുമായും സംസാരിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് ഇടപെടേണ്ടിവരുമെന്ന് തഹസില്‍ദാര്‍ വ്യക്ത മാക്കിയതോടെ മതില്‍ പൊളിച്ചു നീക്കാന്‍ ഹിന്ദു നേതാക്കള്‍ തയ്യാറാവുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് മതില്‍ നീക്കം ചെയ്തത്. മതില്‍ കെട്ടിപ്പൊക്കിയതിനെത്തുടര്‍ന്ന് ദളിതര്‍ക്ക് പ്രധാന റോഡിലെത്തുന്നതിന് ചുറ്റി വളഞ്ഞു സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു.

English summary
To the delight of Dalits and rights activists, the ‘Untouchability wall of Salem,' which stood for nearly two decades as a symbol of discrimination on Gandhi Mahan Street at Raman Colony here, was pulled down on Saturday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X