കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാറ്റോ ആക്രമണത്തില്‍ അമേരിക്ക മാപ്പ് പറയില്ല

Google Oneindia Malayalam News

Obama-serious
വാഷിങ്ടണ്‍: നാറ്റോ ആക്രമണത്തില്‍ 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ല.

ആക്രമണം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇത് ബോധപൂര്‍വമായി സംഭവിച്ചതല്ല. തീര്‍ത്തും യാദൃശ്ചികമാണ്-പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് ഒബാമ പറഞ്ഞതായി വൈറ്റ് ഹൗസ് പത്രക്കുറിപ്പ് വ്യക്തമാക്കി.

നവംബര്‍ 26നു നടന്ന ആക്രമണ വിഷയവുമായി ബന്ധപ്പെട്ട് ബരാക ഒബാമ ഇതിനു മുമ്പും സര്‍ദാരിയുമായി സംസാരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തീര്‍ത്തും സുതാര്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് കുറ്റക്കാരാണെന്ന് തെളിയുന്നവര്‍ക്കെതിരേ നടപടിയെടുക്കും.

അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ രാജ്യത്തിനുള്ളില്‍ വച്ച് കൊന്നു തള്ളിയതുമുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അത്ര നല്ല സുഖത്തിലല്ല. അതിനുശേഷമുള്ള അമേരിക്കയുടെ പല പ്രസ്താവനകളും നീക്കങ്ങളും പാകിസ്താന് എതിരായിരുന്നു താനും. നാറ്റോ സേന നടത്തിയ ആക്രമണങ്ങളില്‍ ഇതിനു മുമ്പും പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പക്ഷേ, ഇത്തവണ ഇതൊരു വലിയ കാരണമാക്കാന്‍ പാകിസ്താന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. രാജ്യത്തെ പ്രതിപക്ഷകക്ഷികളും മതമൗലികവാദികളും നാറ്റോയുടെ ആക്രമണത്തിനെതിരേ ജനവികാരം ഇളക്കിവിടുന്നതിനാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ ഗിലാനി സര്‍ക്കാറിനാവാത്ത സാഹചര്യമാണുള്ളത്.

രാജ്യത്തിലൂടെ അഫ്ഗാനിസ്താനിലേക്കുള്ള വിതരണ റൂട്ട് തടഞ്ഞ പാകിസ്താന്‍ ബലൂചിസ്ഥാന്‍ ഷംസിയിലുള്ള എയര്‍ബേസ് ഒഴിയണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ബന്ധത്തിലുള്ള വിള്ളല്‍ പരമാവധി മുതലാക്കാന്‍ ചൈന ശ്രമിക്കുന്നതും പാകിസ്താന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
President Barack Obama on Sunday called Pakistan's president to offer condolences over a Nato air strike that killed 24 Pakistani troops and provoked a crisis in relations between the two countries. Obama told Asif Ali Zardari that the soldiers' deaths were "regrettable" and accidental, according to a White House statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X