Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളുടെ സ്വത്ത് കൊള്ളയടിക്കുന്നു

Tamil Nadu
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. കേരള അതിര്‍ത്തിപ്രദേശങ്ങളിലെ തമിഴ്‌നാട് മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ച് അക്രമിസംഘങ്ങള്‍ മലയാളികളുടെ കാര്‍ഷിക വിളകളും മറ്റു വസ്തുവകകളും കൊള്ളയടിയ്ക്കുന്നുണ്ട്.

തമിഴ്‌നാട് നാമക്കലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്ന് പറയപ്പെടുന്നു. ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാനോ നാട്ടിലേയ്ക്ക് പോകാനോ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയംസംസ്ഥാന അതിര്‍ത്തിയില്‍ കുമളികമ്പം റോഡില്‍ തുടര്‍ച്ചയായി ആറാംദിവസവും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ബസ്സുകള്‍ ഒന്നും ഈ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തിയില്ല.

പച്ചക്കറികള്‍ കേരളത്തിലേക്ക് കയറ്റി അയക്കാനാവാത്തത് തമിഴ്‌നാട്ടിലെ കര്‍ഷകരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലെ പച്ചക്കറിച്ചന്ത മുടങ്ങിയത് കാരണം കമ്പത്തും ഗൂഡല്ലൂരിലും ടണ്‍കണക്കിന് പച്ചക്കറിയാണ് നശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+