കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമളിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു: ശ്രീലേഖ

  • By Lakshmi
Google Oneindia Malayalam News

കുമിളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുമിളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചുവെന്ന് ഐ.ജി ആര്‍. ശ്രീലേഖ.

മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടില്‍നിന്ന് പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറുന്നുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കുമളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്- അവര്‍ പറഞ്ഞു.

തൃശൂരില്‍ നിന്ന് മൂന്ന് പ്‌ളാറ്റുണ്‍ പൊലീസിനെ അധികമായി വരുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നും കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമം തടയാന്‍ എല്ലാ തയാറെടുപ്പും പൊലീസ് നല്‍കിയിട്ടുണ്ട്-ശ്രീലേഖ അറിയിച്ചു.

കഴിഞ്ഞ ദിവസം അക്രമങ്ങളുണ്ടായ പദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇതിനിടെ അക്രമ സംഭവങ്ങള്‍ തടയാന്‍ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഐ.ജിയുടെ നേതൃത്വത്തില്‍ 500 പോലീസുകാരെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി കെ രാമാനുജം പറഞ്ഞു.

ഗൂഡല്ലൂരും കേരള അതിര്‍ത്തിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ സുരക്ഷിത പാതയിലൂടെ തിരിച്ചുവിടും. ഗൂഡല്ലൂര്‍ കുമിളി പാതയിലെ ഗതാഗതം ഉടന്‍ സാധാരണ നിലയിലാവുമെന്നും അദ്ദേഹം അറിയിച്ചു.

English summary
IG R Sreelekha said that more police men are deployed at Kerala- Tamil Nadi border at Kumali as per the information about Tamil agitators will come as protest,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X