കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ പ്രശ്‌നക്കാര്‍ മധ്യവയസ്‌കര്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്നത്തെക്കാലത്തെ യുവാക്കളെല്ലാം ആണ്‍പെണ്‍ ഭേദമെന്യേ ഇന്റര്‍നെറ്റ് പ്രിയക്കാരാണ്. അനുദിനം ഇന്റര്‍നെറ്റില്‍ കുറ്റകൃത്യങ്ങള്‍ കൂടുമ്പോള്‍ യുവത പഴിക്കപ്പെടുന്നുണ്ടെന്നുള്ളതും സത്യമാണ്. പക്ഷേ ബാംഗ്ലൂര്‍ നഗരത്തിന്റെ കാര്യമെടുത്താല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ യുവാക്കളേക്കാള്‍ മുന്നില്‍ മധ്യവയസ്‌കരാണെന്നാണ് കണക്കുകള്‍ പറയുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ബാംഗ്ലൂര്‍ നഗരത്തില്‍ 30നും 45നുമിടയില്‍ പ്രായമുള്ളവരാണ് കൂടുതലായും സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. 2010ല്‍ ഐടി നിയമപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആകെ 17 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 10പേരും മേല്‍പ്പറഞ്ഞ പ്രായപരിധിയില്‍പ്പെട്ടവരാണത്രേ.

ഇന്ത്യയിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് ബാംഗ്ലൂരിലാണ് ഈ പ്രവണത കൂടുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മൊത്തത്തിലുള്ള കണക്കെടുക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതില്‍ യുവാക്കളാണ് മുന്നില്‍. 2010ല്‍ ഐടി നിയമപ്രകാരം അറസ്റ്റിലായ 1193ല്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം 563ആണ്. 491പേര്‍ മധ്യവയസ്‌കരാണ്.

2008 മുതലാണത്രേ മധ്യവയസ്‌കര്‍ കൂടുതലായി സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രണവത തുടങ്ങിയത്. പലതും ഏതെങ്കിലും വ്യക്തിഗത നേട്ടത്തിനായി ചെയ്യപ്പെടുന്നവയാണ്. സ്ത്രീകളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളും കൂടുതലാണ്. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആള്‍മാറാട്ടവും, മറ്റുള്ളവരുടെ പ്രൊഫൈലില്‍ അപമാനകരമായ കാര്യങ്ങള്‍ ചെയ്യുന്നതും. ഫോട്ടോകള്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തലും എന്നുവേണ്ട പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് സൈബര്‍ ലോകത്ത് നടക്കുന്നത്.

English summary
The young may be cyber-savvy. But it is the middle-aged Bangaloreans who are finding in the web a vent for their criminal tendencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X