തമിഴ്‌നാട് ബസിനുനേരെ കല്ലേറ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. തമിഴ്‌നാട്ടില്‍ ഒട്ടേറെ മലയാളികള്‍ ആക്രമണത്തിനിരയായിരുന്നു. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായിരുന്നു.
കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്. ഹൊസൂരിനും സൂലഗിരിയ്ക്കുമിടയിലുള്ള മേലുമലൈയില്‍ വച്ചാണ് ആക്രമണമുണ്ടായത്.
കല്ലേറ് കൊണ്ട് ബസ്സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ ഭീതിമൂലം ബഹളം വച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍
ബസ് നിര്‍ത്തുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൃഷ്ണഗിരിവരെ ബസിന് പൊലീസ് എസ്‌കോര്‍ട്ട് പോവുകയായിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന എല്ലാബസ്സുകള്‍ക്കും ഈ ഭാഗത്തുനിന്നും തമിഴ്‌നാട്ബാംഗ്ലൂര്‍ അതിര്‍ത്തി കടക്കുന്നതുവരെ സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്.


Click it and Unblock the Notifications