കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: സുപ്രീം കോടതി പരിഗണിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

മുല്ലപ്പെരിയാര്‍ മേഖലയില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്പങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുണ്ടെന്നും ജലനിരപ്പ് 120 അടിയായി താഴ്ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കേരളം അപേക്ഷ നല്‍കിയിരിക്കുന്നത്. ജലനിരപ്പിനെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഫെബ്രുവരിയിലാണ്.

അതുവരെ കാത്തിരിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാദ്ധ്യമല്ല. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഡാം സുരക്ഷ അതോറിട്ടിക്ക് ജലനിരപ്പ് താഴ്ത്താനുള്ള അധികാരം നല്‍കണമെന്നും കേരളം അപേക്ഷിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജിയും കോടതി ഇതിനൊപ്പം പരിഗണിക്കും. അണക്കെട്ടിന്റെ നിരോധിത മേഖലയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാടിന്റെ ഹര്‍ജി. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ത്തു ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനും തിങ്കളാഴ്ച കോടതിയെ സമീപിച്ചു. ഇതും പരിഗണിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ഉയര്‍ത്തി കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് വിലക്കണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജിയും പരിഗണനയ്ക്കു വരും. ഇത്തരം പരസ്യപ്രസ്താവനകള്‍ ജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കുന്നുവെന്നാണ് അവരുടെ നിലപാട്.

ജസ്റ്റിസുമാരായ ഡി.കെ. ജയിനും അനില്‍ ദവെയുമടങ്ങിയ അഞ്ചംഗ ബെഞ്ച് ചൊവ്വാഴ്ച മൂന്ന് മണിയ്ക്കാണ് കേസ് പരിഗണിയ്ക്കുക.

English summary
With tensions riding high in Tamil Nadu and Kerala over the Mullaperiyar Dam, the Supreme Court is set to hear the issue today.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X