കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ഇടപെടാമെന്ന് പ്രധാനമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
തിരുവനന്തപുരം: കേരളത്തിനും തമിഴ്‌നാടിനുമിടയ്ക്ക് രൂക്ഷമായി തുടരുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇടപെടാനുള്ള സാഹചര്യം ഇരുസംസ്ഥാനങ്ങളും ഒരുക്കണമെന്ന് തന്നെ സന്ദര്‍ശിച്ച കേരളത്തിലെ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തര്‍ക്കപരിഹാരത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ രണ്ട് മുഖ്യമന്ത്രിമാരെയും ചര്‍ച്ചയ്ക്ക് വിളിയ്ക്കും. പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്‍കുമെന്ന കാര്യം പരിശോധിയ്ക്കുമെന്നും മന്‍മോഹന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഉച്ചക്ക് 12മണിയ്ക്ക് ശേഷം നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 23 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്ക്കുക, പുതിയ ഡാം നിര്‍മിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍വകക്ഷിസംഘം പ്രധാനമായി ഉന്നയിച്ചത്.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പുറമെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ. ജോസഫ്, ഷിബുബേബിജോണ്‍, മറ്റ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, എന്‍.കെ. പ്രേമചന്ദ്രന്‍, എ.സി. ഷണ്‍മുഖദാസ്, വര്‍ഗീസ് ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, ജോണി നെല്ലൂര്‍, ബി.ജെ.പിയിലെ എ.എന്‍. രാധാകൃഷ്ണന്‍, എ.എന്‍. രാജന്‍ ബാബു, കെ.ആര്‍. അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി. തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദശങ്ങളിലും മറ്റും തിങ്കളാഴ്ച വൈകിട്ട് വീണ്ടും ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് അടിയന്തരമായി പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍കക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X