Get Updates
Get notified of breaking news, exclusive insights, and must-see stories!

136 അടി ജലം താങ്ങാനാവില്ല: കേരളം

Mullaperiyar
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 136 അടി ജലം ഉള്‍ക്കൊളളാനുള്ള ബലമില്ലെന്ന് കേരള സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അണക്കെട്ട് ബലപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ സാധ്യമല്ല. പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് തീരുമാനമെന്ന് കേരളം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ എജി സമര്‍പ്പിച്ച പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചിരിക്കുന്നത്.

അണക്കെട്ട് തകര്‍ന്നാല്‍ നാല്‍പത് ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും പ്രസ്താവനയിലുണ്ട്. ദുരന്തം ഉണ്ടായാല്‍ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും സംസ്ഥാനം കോടതിയെ ധരിപ്പിച്ചു.

450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ പ്രശ്‌നം തീരുമെന്നായിരുന്നു എജി നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്. അണക്കെട്ടു തകര്‍ന്നാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി ഡാം ബ്രേക്കിംഗ് അനാലിസിസ് നടത്തിയതിന് ശേഷമേ പറയാനാകൂവെന്ന് സര്‍ക്കാര്‍ പുതിയ പ്രസ്താവനയില്‍ പറയുന്നു.

അണക്കെട്ട് തകര്‍ന്നാല്‍ വെള്ളം ഇടുക്കി ചെറുതോണി കുളമാവ് അണക്കെട്ടുകള്‍ക്ക് താങ്ങാനാകുമെന്ന എജിയുടെ പ്രസ്താവനയിലെ വിവാദഭാഗവും തിരുത്തിയിട്ടുണ്ട്. ഇടുക്കി, ചെറുതോണി ഡാമുകള്‍ക്ക് സ്പില്‍വേയില്ലെന്ന് പുതിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 60 പേജുവരുന്ന പ്രസ്താവനയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

അണക്കെട്ട് ദുര്‍ബലമാണെന്ന് ദേശീയ ഏജന്‍സികള്‍ കണ്ടെത്തിയകാര്യം കേരളം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും കേരളം കോടതിയില്‍ സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+