മുല്ലപ്പെരിയാര്‍ സമരം:പാര്‍ട്ടികള്‍ പിന്‍വലിയുന്നു

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദില്ലിയില്‍ പ്രധാനമന്ത്രിയെ കണ്ടശേഷം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തമിഴ്‌നാടുമായി സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് കേരളം ആഗ്രഹിക്കുന്നതെന്നും ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് കോണ്‍ഗ്രസ് സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നു രമേശ് ചെന്നിത്തല പിന്നീടു പ്രഖ്യാപിച്ചു. വണ്ടിപ്പെരിയാറില്‍ ഉപവാസസമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് റോയി കെ. പൗലോസ് അഞ്ചു മണിക്കു സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി തീരുമാനമുണ്ടാകുമെന്നു സിപിഎമ്മും അഭ്യര്‍ഥന മാനിക്കുന്നുവെന്നും പരിഹാര നടപടി നീണ്ടുപോയാല്‍ നിലപാടു പുനഃപരിശോധിക്കുമെന്നും കേരള കോണ്‍ഗ്രസും വ്യക്തമാക്കി. പധാനമന്ത്രിയുടെ ഇടപെടല്‍ ആശാവഹമാണെന്നും സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ ഉപദേശം തങ്ങള്‍ മാനിക്കുന്നുവെന്നും കെ.എം. മാണി പറഞ്ഞു. ഒരു മാസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കുമെന്നു മാണി വ്യക്തമാക്കി.
സമരപരിപാടികളില്‍നിന്നു തല്‍കാലം പിന്മാറാമെങ്കിലും പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന സൂചനയാണു ബി.ജെ.പി. പ്രതിനിധി എ.എന്‍. രാധാകൃഷ്ണന്‍ നല്‍കിയത്. ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഗൗരവത്തോടെ ഇടപെടാത്ത കേന്ദ്രനിലപാടു സംശയത്തോടെയാണു കാണുന്നത്. യുവമോര്‍ച്ച സമാധാനപരമായ സമരമാണ് അവിടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ 23 അംഗ സര്‍വകക്ഷി സംഘമാണു പ്രധാനമന്ത്രിയെ കണ്ടത്.












Click it and Unblock the Notifications