മലപ്പുറം: കോടതിയലേയ്ക്ക് പോയ യുവാവിന്റെ കൈ അക്രമികള്‍ വെട്ടിമാറ്റി. തായത്തോട് പുളിക്കത്തൊടി ഫയാസ്(28)ന്റെ കയ്യാണ് വെട്ടിയത്. മൂന്ന് വര്‍ഷം മുമ്പ് വണ്ടൂരില്‍ ഫുട്‌ബോള്‍ മാച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസാണ് സംഭവത്തിനാധാരം.
ഈ കേസിന്റ വിചാരണ മഞ്ചേരി കോടതിയില്‍ വെള്ളയാഴ്ചയാണ് തുടങ്ങുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ഫയാസ്. വിചാരയ്ക്കായി കോടതിയിലേയ്ക്ക് വരുമ്പോഴാണ് അക്രമികള്‍ ഫയാസിന്റെ കൈ വെട്ടിയത്.
ഇയാളുടെ ഒരു കൈ അറ്റുപോവുകയും മറ്റേ കൈയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫയാസിന്റെ സഹോദരനും സംഭവത്തിനിടെ പരുക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.