മുകേഷ് അംബാനിക്ക് തൃശൂര്‍ കോടതിയുടെ വാറന്റ്

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ നാനോ ടെക്‌നോളജി വിഭാഗത്തിലെ ഡോ. ജോസഫ് മക്കോളിലിന്റെ പരാതിയിലാണ് പ്രസിഡന്റ് പത്മിനി സുധീഷ്, അംഗങ്ങളായ പി.എസ്. രജനി, എം.എസ്. ശശിധരന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
നേരത്തെ അനുകൂല വിധി നടപ്പാക്കികിട്ടാന്‍ പരാതിക്കാരന്‍ നല്‍കിയ ഹരജിയില്‍ മുകേഷ് അംബാനി കഴിഞ്ഞ ആഴ്ച ഹാജരാകേണ്ടതായിരുന്നു . ഇതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് വാറന്റ് അയക്കാനുള്ള ഉത്തരവ്. 2012 ഫെബ്രുവരി 15നുള്ളില്‍ ഹാജരാകാനാണ് വാറന്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
്2003 ല്‍ റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡിന്റെ ആര്‍ വേള്‍ഡില്‍നിന്ന് ജോസഫ് 24,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ കമ്പനി ബ്രോഷറില്‍ കാണിച്ചിരിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും പരാതിക്കാരനു ലഭിച്ചില്ല.
തുടര്‍ന്നു നല്‍കിയ ഹര്‍ജിയില്‍ 2010ല്‍ ഉപഭോക്തൃഫോറം ജോസഫിന് അനുകൂലമായി വിധിച്ചു. ഫോണിന്റെ വിലയായ 24,000 രൂപയും അഞ്ചു വര്‍ഷത്തേക്ക് 12 ശതമാനം പലിശയുമടക്കം ഹര്‍ജിക്കാരനു നഷ്ടപരിഹാരം നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍ വിധി അനുസരിക്കാന്‍ എതിര്‍കക്ഷി തയാറായില്ല. ഇത് നടപ്പാക്കാന്‍ നല്‍കിയ എക്‌സിക്യൂഷന്‍ ഹര്‍ജിയിലാണ് മുകേഷ് അംബാനി ഹാജരാകാതിരുന്നത്.
2003ലാണ് ജോസഫ് ഈ കേസ് ഫയല്‍ ചെയ്യുന്പോള്‍ റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ പിന്നീട് അംബാനി കുടുംബത്തിന്റെ സ്വത്ത് ഭാഗിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഫോകോം അനില്‍ അംബാനിയുടേതായി.












Click it and Unblock the Notifications