കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരിയുടെ ആത്മഹത്യ:കാമുകന്റെ കൂട്ടുകാരുംകുടുങ്ങും

  • By Ajith Babu
Google Oneindia Malayalam News

കുണ്ടറ: പെരുമ്പുഴയില്‍ 16കാരി തീകൊളുത്തി മരിച്ചസംഭവത്തില്‍ പിടിയിലായ കാമുകന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് തിരയുന്നു. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച്തീകൊളുത്തിയതിനെതുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ മരിച്ച സവിതയുടെ മൊഴിപ്രകാരം കാമുകന്‍ സുമേഷ് (21) നേരത്തെ കസ്റ്റഡിയിലായിരുന്നു.

സവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ സുമേഷിന്റെ സുഹൃത്തുക്കളായ യുവാക്കള്‍ ഒളിവിലാണ്. ഇവരും തന്നെ പീഡിപ്പിച്ചതായുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

പെരുമ്പുഴയിലുള്ളവാടകവീട്ടില്‍വച്ചാണ് കൂലിപണിക്കാരനായ സുരേഷിന്റെ മകള്‍ സവിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സവിതയും സ്വകാര്യബസിലെ ക്ലീനറായ സുമേഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. സവിത പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് തുടങ്ങിയതാണ് പ്രണയം നാട്ടുകാരറിഞ്ഞതോടെ സവിതയുടെ കുടുംബം കേരളപുരത്തെ വീട് പൂട്ടിയിട്ട ശേഷം പെരുമ്പുഴയിലെ വാടകവീട്ടിലേക്ക് താമസം മാറ്റി.

കേരളപുരത്തായിരുന്നപ്പോഴും സവിതയുടെ വീട്ടില്‍ കാമുകന്‍ എത്തിയിരുന്നു. സുമേഷ് പല സ്ഥലങ്ങളിലും കൂട്ടുകാരുമായി തന്നെ കാണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്നാണ് സവതയുടെ മരണമൊഴിയിലുള്ളത്. വിവാഹ വാഗ്ദാനം നല്‍കിയാണ് സുമേഷ് പീഡിപ്പിച്ചതെന്നും സവിത വെൡപ്പെടുത്തിയിട്ടുണ്ട്.

വീട്ടുകാരും നാട്ടുകാരും അറിഞ്ഞതും എതിര്‍പ്പുരൂക്ഷമായതുമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും സവിത മൊഴിനല്‍കിയതായാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X